---
title: "പൂമാനം- കൂവക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Poomanamkoovakkunnuroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268385/poomanamkoovakkunnuroad"
published_at: "2025-02-06T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a47b43e89fb_1000054927.jpg"
keywords: []
---

# പൂമാനം- കൂവക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി : **പായം പഞ്ചായത്തിലെ പൂമാനം- കൂവക്കുന്ന് റോഡ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കി മാടത്തിൽ എടൂർ റോഡിൽ നിന്നും കോളിക്കടവ് കൂവക്കുന്ന് റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ നിർമ്മാണമാണ് പൂർത്തിയാക്കിയിരിക്കുന്നത്. ചടങ്ങിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ മുഖ്യ അതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി നടുപറമ്പിൽ, പഞ്ചായത്ത് അംഗം വി. പ്രമീള , കോൺഗ്രസ്സ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റയീസ് കണിയറക്കൽ, പ്രകാശ് തൈപ്പറമ്പിൽ, എം. ഭാസ്കരൻ, ടോമി , സാജു വാകാനിപുഴഎന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി : **പായം പഞ്ചായത്തിലെ പൂമാനം- കൂവക്കുന്ന് റോഡ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കി മാടത്തിൽ എടൂർ റോഡിൽ നിന്നും കോളിക്കടവ് കൂവക്കുന്ന് റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ നിർമ്മാണമാണ് പൂർത്തിയാക്കിയിരിക്കുന്നത്. ചടങ്ങിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ മുഖ്യ അതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി നടുപറമ്പിൽ, പഞ്ചായത്ത് അംഗം വി. പ്രമീള , കോൺഗ്രസ്സ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റയീസ് കണിയറക്കൽ, പ്രകാശ് തൈപ്പറമ്പിൽ, എം. ഭാസ്കരൻ, ടോമി , സാജു വാകാനിപുഴഎന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268385/poomanamkoovakkunnuroad)