---
title: "ദന്ത ശുചിത്വ പരിപാലകരുടെ  സംസ്ഥാനതല ശില്പശാലയ്ക്ക് കണ്ണൂർ വേദിയാകും"
english_title: "Dentalsilpasala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268400/dentalsilpasala"
published_at: "2025-02-06T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a48862aab56_1000054938.jpg"
keywords: []
---

# ദന്ത ശുചിത്വ പരിപാലകരുടെ  സംസ്ഥാനതല ശില്പശാലയ്ക്ക് കണ്ണൂർ വേദിയാകും

> **Lead Summary:** **കണ്ണൂർ : **കേരള ഗവ. ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ ദന്ത ശുചിത്വ പരിപാലകരായ ഡന്റൽ ഹൈജീനിസ്റ്റുകളുടെ സംസ്ഥാന തലശില്പശാലയ്ക്ക് കണ്ണൂർ വേദിയാകും. പയ്യാമ്പലം കൃഷ്ണ ഇൻ ഇന്റർ നാഷണൽ ബീച്ച് റിസോർട്ടിൽ ഫെബ്രുവരി 9 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഡന്റൽ ഹൈ ജീൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. പൊതു ജന ദന്താരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനും, CHC കളിലും, സന്റൽ കോളേജുകളിലും , പുതിയ മെഡിക്കൽ കോളേജുകളിലും , ഇ എസ് ഐ ആശുപത്രികളിലും പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം വിദേശ മാതൃകയിൽ പരിഷ്കരിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളുo കോൺക്ലേവിൽ ചർച്ച ചെയ്യും. പൊതു ജന ദന്താരോഗ്യ മേഖലയിൽ സ്കൂൾ - സാമൂഹ്യ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം വ്യാപിപ്പിക്കുന്നതിനുള്ള ക്രിയാത്മ നിർദ്ദേശങ്ങളും ശില്പശാലയിൽ ചർച്ച വിഷയമാകും.

## Article Content

**കണ്ണൂർ : **കേരള ഗവ. ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ ദന്ത ശുചിത്വ പരിപാലകരായ ഡന്റൽ ഹൈജീനിസ്റ്റുകളുടെ സംസ്ഥാന തലശില്പശാലയ്ക്ക് കണ്ണൂർ വേദിയാകും. പയ്യാമ്പലം കൃഷ്ണ ഇൻ ഇന്റർ നാഷണൽ ബീച്ച് റിസോർട്ടിൽ ഫെബ്രുവരി 9 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഡന്റൽ ഹൈ ജീൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. പൊതു ജന ദന്താരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനും, CHC കളിലും, സന്റൽ കോളേജുകളിലും , പുതിയ മെഡിക്കൽ കോളേജുകളിലും , ഇ എസ് ഐ ആശുപത്രികളിലും പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം വിദേശ മാതൃകയിൽ പരിഷ്കരിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളുo കോൺക്ലേവിൽ ചർച്ച ചെയ്യും. പൊതു ജന ദന്താരോഗ്യ മേഖലയിൽ സ്കൂൾ - സാമൂഹ്യ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം വ്യാപിപ്പിക്കുന്നതിനുള്ള ക്രിയാത്മ നിർദ്ദേശങ്ങളും ശില്പശാലയിൽ ചർച്ച വിഷയമാകും.

വിവിധ ജില്ലകളിൽ ഈ രംഗത്തെ വിദഗ്ധരായ നൂറോളം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കുമെന്ന് കെ ജി ഡി എച്ച് എ സംസ്ഥാന ജനറൽ സെക്രട്ടറി അജയ് കുമാർ കരിവെള്ളൂർ , പ്രസിഡന്റ് ആർ. ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268400/dentalsilpasala)