---
title: "കണ്ണൂർ ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പിന് തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ തുടക്കമായി"
english_title: "Kannur District Archery Championship started at the Jimmy George Stadium in Thondi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26847/kannur-district-archery-championship-started-at-the-jimmy-george-stadium-in-thondi"
published_at: "2022-02-17T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e26d56e22a_Picsart_22-02-17_16-14-25-944.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പിന് തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ തുടക്കമായി

> **Lead Summary:** പേരാവൂർ: കണ്ണൂർ ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പിന് തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ തുടക്കമായി. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: കണ്ണൂർ ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പിന് തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ തുടക്കമായി. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 24, 25 തീയതികളിൽ കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ് നടക്കുന്നത്. മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ, വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. നാൽപതോളം കായിക താരങ്ങളാണ് ആർച്ചറിയിൽ പങ്കെടുക്കുന്നത്.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർച്ചറി അസോസിയേഷൻ കണ്ണൂർ ജില്ലാ ട്രഷറർ ജിമ്മി ഫ്രാൻസിസ്, കണ്ണൂർ ആർച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് തോമസ്, സ്വാന്തനം സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് പ്രദീപൻ പുത്തലത്ത്, ജില്ലാ ആർച്ചറി അസോസിയേഷൻ സെക്രട്ടറി തോമസ് കോക്കാട്ട്, സ്വാന്തനം സ്പോർട്സ് ക്ലബ് കോർഡിനേറ്റർ ഒ. മാത്യു തുടങ്ങിയവർ സംസാരിച്ചു. ചാമ്പ്യൻഷിപ് വെള്ളിയാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26847/kannur-district-archery-championship-started-at-the-jimmy-george-stadium-in-thondi)