---
title: "കോൺക്രീറ്റ് ചെയ്ത പൂമാനം- കൂവക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268498/iritty"
published_at: "2025-02-07T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a555155fae3_IMG-20250207-WA0001.jpg"
keywords: []
---

# കോൺക്രീറ്റ് ചെയ്ത പൂമാനം- കൂവക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **എടൂർ**: പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്ത മാടത്തിൽ എടൂർ റോഡിൽ നിന്നും, കോളിക്കടവ് കൂവക്കുന്ന് റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.

## Article Content

**എടൂർ**: പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്ത മാടത്തിൽ എടൂർ റോഡിൽ നിന്നും, കോളിക്കടവ് കൂവക്കുന്ന് റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.

പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ മുഖ്യ അതിഥിയായി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഷിജി നടുപറമ്പിൽ, പഞ്ചായത്ത് മെമ്പർ വി പ്രമീള, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റയീസ് കണിയറക്കൽ, പ്രകാശ് തൈപ്പറമ്പിൽ, എം ഭാസ്കരൻ, ടോമി, സാജു വാകാനിപുഴ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268498/iritty)