---
title: "നടന്‍ പ്രദീപ് കോട്ടയത്തിന്റെ വിയോഗം; അനുസ്മരിച്ച് ബി ഉണ്ണികൃഷ്ണൻ"
english_title: "Condolences by b unnikrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26853/condolences-by-b-unnikrishnan"
published_at: "2022-02-17T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620de25bee148_IMG-20220217-WA0063.jpg"
keywords: []
---

# നടന്‍ പ്രദീപ് കോട്ടയത്തിന്റെ വിയോഗം; അനുസ്മരിച്ച് ബി ഉണ്ണികൃഷ്ണൻ

> **Lead Summary:** നടന്‍ പ്രദീപ് കോട്ടയത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ' ആറാട്ട്' എന്ന സിനിമയിലെ മോഹന്‍ലാല്‍-പ്രദീപ് കോമ്ബിനേഷന്‍ സീന്‍ രസകരമായിരുന്നെന്നും ചിത്രത്തിന്റെ വിശേഷങ്ങള്‍ ചോദിച്ച്‌ രണ്ട് ദിവസം മുന്‍പ് അദ്ദേഹം തന്നെ വിളിച്ചിരുന്നെന്നും സംവിധായകന്‍ അനുസ്മരിച്ചു.

## Article Content

നടന്‍ പ്രദീപ് കോട്ടയത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ' ആറാട്ട്' എന്ന സിനിമയിലെ മോഹന്‍ലാല്‍-പ്രദീപ് കോമ്ബിനേഷന്‍ സീന്‍ രസകരമായിരുന്നെന്നും ചിത്രത്തിന്റെ വിശേഷങ്ങള്‍ ചോദിച്ച്‌ രണ്ട് ദിവസം മുന്‍പ് അദ്ദേഹം തന്നെ വിളിച്ചിരുന്നെന്നും സംവിധായകന്‍ അനുസ്മരിച്ചു.

**

സിനിമയില്‍ പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട് ' കഴിവുള്ള കലാകാരനായിരുന്നെന്ന്...അതെ, പ്രദീപും അങ്ങനെ തന്നെയായിരുന്നെന്ന് സംവിധായകന്‍ കുറിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രദീപിന്റെ അന്ത്യം. മോഹന്‍ലാല്‍, മമ്മൂട്ടി,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം**

> പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്ബും, "ആറാട്ടി"ന്റെ റിലിസ്‌ വിശേഷങ്ങള്‍ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനല്‍ വീഡിയോ അയച്ച്‌ തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാര്‍ത്തയാണ്‌. " നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി"ല്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള കോമ്ബിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, " കഴിവുള്ള കലാകാരനായിരുന്നു"യെന്ന്. അതെ, പ്രദീപും അങ്ങനെ തന്നെ. തികഞ്ഞ സഹൃദയന്‍, സംഗീതപ്രേമി. "ആറാട്ടി"ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികള്‍

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26853/condolences-by-b-unnikrishnan)