---
title: "പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268541/applynow"
published_at: "2025-02-07T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a59154abd58_download_(2).png"
keywords: []
---

# പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ :**2024-25 അധ്യയന വർഷം സർക്കാർ/എയ്ഡഡ് സ്‌കൂളിലെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികളെ മുടങ്ങാതെ സ്‌കൂളിൽ അയക്കുന്നതിന് രക്ഷിതാക്കൾക്ക് പ്രോത്സാഹന ധനസഹായം നൽകുന്നതിനായി വിദ്യാഭ്യാസ സ്ഥാപന മേധാവികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2024 ജൂൺ മുതൽ 2025 ജനുവരി 31 വരെയുള്ള കാലയളവിൽ 75 ശതമാനത്തിൽ കൂടുതൽ ഹാജരുള്ള പട്ടികവർഗ വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും വിവരങ്ങൾ നൽകണം. കുട്ടികളുടെ ലിസ്റ്റും, രക്ഷിതാവിന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും, വിദ്യാർഥികളുടെ ഹാജർ ശതമാനവും ഹെഡ് മാസ്റ്ററുടെ സാക്ഷ്യപ്പെടുത്തലോടെ സ്ഥാപനത്തിന്റെ പേര്, വിദ്യാർഥിയുടെ പേര്, പഠിക്കുന്ന ക്ലാസ്, സമുദായം (എസ് ടിയിൽ വിഭാഗം), രക്ഷിതാവിന്റെ പേര്, രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്സി കോഡ് എന്നിവ ഫെബ്രുവരി 12 ന് മുമ്പായി ഐടിഡിപി കണ്ണൂർ ഓഫീസിലോ ഇരിട്ടി പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ അക്സ്റ്റെൻഷൻ ഓഫീസിലോ/സൈറ്റ് മാനേജർ ആറളം ഓഫീസിലോ ലഭ്യമാക്കണം. തയ്യാറാക്കിയ വിവരങ്ങൾ സ്പ്രെഡ്ഷീറ്റിൽ തയ്യാറാക്കി kannuritdp2021@gmail.com എന്ന മെയിൽ ഐഡിയിൽ കൂടി ലഭിക്കണം. ഫോൺ : 04972700357

## Article Content

**കണ്ണൂർ :**2024-25 അധ്യയന വർഷം സർക്കാർ/എയ്ഡഡ് സ്‌കൂളിലെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികളെ മുടങ്ങാതെ സ്‌കൂളിൽ അയക്കുന്നതിന് രക്ഷിതാക്കൾക്ക് പ്രോത്സാഹന ധനസഹായം നൽകുന്നതിനായി വിദ്യാഭ്യാസ സ്ഥാപന മേധാവികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2024 ജൂൺ മുതൽ 2025 ജനുവരി 31 വരെയുള്ള കാലയളവിൽ 75 ശതമാനത്തിൽ കൂടുതൽ ഹാജരുള്ള പട്ടികവർഗ വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും വിവരങ്ങൾ നൽകണം. കുട്ടികളുടെ ലിസ്റ്റും, രക്ഷിതാവിന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും, വിദ്യാർഥികളുടെ ഹാജർ ശതമാനവും ഹെഡ് മാസ്റ്ററുടെ സാക്ഷ്യപ്പെടുത്തലോടെ സ്ഥാപനത്തിന്റെ പേര്, വിദ്യാർഥിയുടെ പേര്, പഠിക്കുന്ന ക്ലാസ്, സമുദായം (എസ് ടിയിൽ വിഭാഗം), രക്ഷിതാവിന്റെ പേര്, രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്സി കോഡ് എന്നിവ ഫെബ്രുവരി 12 ന് മുമ്പായി ഐടിഡിപി കണ്ണൂർ ഓഫീസിലോ ഇരിട്ടി പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ അക്സ്റ്റെൻഷൻ ഓഫീസിലോ/സൈറ്റ് മാനേജർ ആറളം ഓഫീസിലോ ലഭ്യമാക്കണം. തയ്യാറാക്കിയ വിവരങ്ങൾ സ്പ്രെഡ്ഷീറ്റിൽ തയ്യാറാക്കി kannuritdp2021@gmail.com എന്ന മെയിൽ ഐഡിയിൽ കൂടി ലഭിക്കണം. ഫോൺ : 04972700357

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268541/applynow)