---
title: "വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268554/peravoor"
published_at: "2025-02-07T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a59af36e390_IMG-20250207-WA0041.jpg"
keywords: []
---

# വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

> **Lead Summary:**  **പേരാവൂർ**: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന്റെ 89-ാംവാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ മൈതാനത്ത് നടന്നു. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത എമിരിറ്റസ് മാർ. ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

 **പേരാവൂർ**: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന്റെ 89-ാംവാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ മൈതാനത്ത് നടന്നു. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത എമിരിറ്റസ് മാർ. ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു.

അഡ്വ. സണ്ണി ജോസഫ് എം.എൽ.എ,തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ മാത്യു തെക്കേമുറി, റവ.ഫാ. മുണ്ടയ്ക്കൽ, റവ.ഫാ.സോമി ഇല്ലിക്കൽ, പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ, മദർ പി ടി എ പ്രസിഡണ്ട് ബിന്ദു കൃഷ്ണ, ഇരിട്ടി ബിപിസി തുളസീധരൻ ടി എം, സണ്ണി കെ സെബാസ്റ്റ്യൻ, സിസ്റ്റർ ജ്യോതിസ് മാത്യു, മേഴ്സി തോമസ്, ബീന ജോസഫ്, ജിജോ ജോസഫ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സോജൻ വർഗീസ്, ജെസ്സി എബ്രഹാം എന്നിവർ മറുപടി പ്രസംഗം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268554/peravoor)