---
title: "കരിയംകാപ്പ് മുതൽ രാമച്ചി വരെയുള്ള ഹാങ്ങിങ് ഫെൻസിങ് പ്രവർത്തി അവസാന ഘട്ടത്തിലേക്ക്"
english_title: "Hangingfencing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268660/hangingfencing"
published_at: "2025-02-07T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5d6f5a7561_1000055335.jpg"
keywords: []
---

# കരിയംകാപ്പ് മുതൽ രാമച്ചി വരെയുള്ള ഹാങ്ങിങ് ഫെൻസിങ് പ്രവർത്തി അവസാന ഘട്ടത്തിലേക്ക്

> **Lead Summary:** **കേളകം : ** കേളകം ഗ്രാമപഞ്ചായത്ത് കരിയംകാപ്പ് മുതൽ രാമച്ചി വരെയുള്ള ഹാങ്ങിങ് ഫെൻസിങ് പ്രവർത്തി അവസാന ഘട്ടത്തിലേക്ക്. നിലവിലുള്ള ആനമതിൽ കഴിഞ്ഞതിനുള്ള ബാക്കി ഭാഗത്തേക്കാണ് ഫെൻസിങ് നിർമ്മിക്കുന്നത്. നബാഡിൽ ഉൾപെടുത്തി ആണ് പണി പൂർത്തീകരിക്കുന്നത്. 16ലക്ഷം രൂപ ചിലവിട്ട വർക്കിന്റ മേൽനോട്ടം സിൽക്ക കമ്പനി ആണ്. ആറളം ഫാമിൽ ആന മതിൽ പൂർത്തിയാവുന്നതോടെ കരിയംകാപ്പ് രാമച്ചി ശാന്തിഗിരി മേഖലയിലുള്ളവർ ഭീതിനിലനിൽക്കുമ്പോഴാണ് ഈ വർക്ക് പൂർത്തീകരിക്കാൻ തുടങ്ങുന്നത്. ബാക്കിയുള്ള ശാന്തിഗിരി പാലുകാച്ചി വരെ ഭാഗം ത്രിതല പഞ്ചായത്തിന്റെ ഭാഗമായി 40ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായികൊണ്ടിരിക്കുന്നു.

## Article Content

**കേളകം : ** കേളകം ഗ്രാമപഞ്ചായത്ത് കരിയംകാപ്പ് മുതൽ രാമച്ചി വരെയുള്ള ഹാങ്ങിങ് ഫെൻസിങ് പ്രവർത്തി അവസാന ഘട്ടത്തിലേക്ക്. നിലവിലുള്ള ആനമതിൽ കഴിഞ്ഞതിനുള്ള ബാക്കി ഭാഗത്തേക്കാണ് ഫെൻസിങ് നിർമ്മിക്കുന്നത്. നബാഡിൽ ഉൾപെടുത്തി ആണ് പണി പൂർത്തീകരിക്കുന്നത്. 16ലക്ഷം രൂപ ചിലവിട്ട വർക്കിന്റ മേൽനോട്ടം സിൽക്ക കമ്പനി ആണ്. ആറളം ഫാമിൽ ആന മതിൽ പൂർത്തിയാവുന്നതോടെ കരിയംകാപ്പ് രാമച്ചി ശാന്തിഗിരി മേഖലയിലുള്ളവർ ഭീതിനിലനിൽക്കുമ്പോഴാണ് ഈ വർക്ക് പൂർത്തീകരിക്കാൻ തുടങ്ങുന്നത്. ബാക്കിയുള്ള ശാന്തിഗിരി പാലുകാച്ചി വരെ ഭാഗം ത്രിതല പഞ്ചായത്തിന്റെ ഭാഗമായി 40ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായികൊണ്ടിരിക്കുന്നു.

ഈ മേഖലയിൽ ഫെൻസിങ് പൂർത്തിയാവുന്നതോടെ ആന ശല്യം ഒരു പരിധിവരെ തടയാൻ കഴിയുമെന്നണ്‌ ജനങ്ങളുടെ പ്രതീക്ഷിക്കുന്നു.വാർഡ് മെമ്പർ ചെയർമാൻ ആയ 11അംഗ കമ്മറ്റി മേൽനോട്ടം നടത്തി വരുന്നു.കരിയംകാപ്പ് മുതൽ ശാന്തിഗിരി പാലുകാച്ചി വരെ പണി പൂർത്തിയായാൽ വന്യമൃഗശല്യത്തിന് താൽകാലിക പരിഹാരം ആവുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268660/hangingfencing)