---
title: "കണിച്ചാർ പഞ്ചായത്ത് കോൺഗ്രസിന് തിരിച്ചടി; റീ ഇലക്ഷനിൽ ഒരു വോട്ട് വർദ്ധിപ്പിച്ച് എൽഡിഎഫ്"
english_title: "Kanichar cds election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26868/kanichar-cds-election"
published_at: "2022-02-17T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620df22b5038a_IMG-20220217-WA0033.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് കോൺഗ്രസിന് തിരിച്ചടി; റീ ഇലക്ഷനിൽ ഒരു വോട്ട് വർദ്ധിപ്പിച്ച് എൽഡിഎഫ്

> **Lead Summary:** കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് സിഡിഎസ് തിരഞ്ഞെടുപ്പിൽ ചെയർപേഴ്സനായി സനില അനിൽകുമാറിനെ തിരഞ്ഞെടുത്തു. ആകെയുള്ള 13 വോട്ടിൽ 8 വോട്ട് നേടിയാണ് സനില എതിർ സ്ഥാനാർഥിയായ വി.കെ ശ്രീകലയെ പരാജയപ്പെടുത്തിയത്. വൈസ്‌ ചെയർപേഴ്സനായി പ്രമീള സുരേഷിനെ തിരഞ്ഞെടുത്തു.

## Article Content

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് സിഡിഎസ് തിരഞ്ഞെടുപ്പിൽ ചെയർപേഴ്സനായി സനില അനിൽകുമാറിനെ തിരഞ്ഞെടുത്തു. ആകെയുള്ള 13 വോട്ടിൽ 8 വോട്ട് നേടിയാണ് സനില എതിർ സ്ഥാനാർഥിയായ വി.കെ ശ്രീകലയെ പരാജയപ്പെടുത്തിയത്. വൈസ്‌ ചെയർപേഴ്സനായി പ്രമീള സുരേഷിനെ തിരഞ്ഞെടുത്തു.

ഈ കഴിഞ്ഞ ജനുവരി 25നായിരുന്നു കണിച്ചാർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് തെരഞ്ഞെടുപ്പ്  നടന്നത്.അന്ന് നടന്ന തെരഞ്ഞെടുപ്പിൽ 13 ൽ 7 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡി എഫ് വിജയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് ആരോപണവും വന്നു.

കോൺഗ്രസ് പ്രതിനിധികളായ അംഗങ്ങളെ തെരഞ്ഞെടുപ്പിൽ തഴഞ്ഞെന്നും നടപടി ക്രമങ്ങൾ അറിയിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന കോൺഗ്രസ് പരാതിയിന്മേലായിരുന്നു. റീ ഇലക്ഷൻ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26868/kanichar-cds-election)