---
title: "ബഡ്ജറ്റ്: കര്‍ഷകരെ അവഗണിച്ചു: അഡ്വ. സജീവ് ജോസഫ് എം.എൽ.എ"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268707/thiruvanaththapuram"
published_at: "2025-02-07T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6128d7c919_Screenshot_2025-02-07_193204.jpg"
keywords: []
---

# ബഡ്ജറ്റ്: കര്‍ഷകരെ അവഗണിച്ചു: അഡ്വ. സജീവ് ജോസഫ് എം.എൽ.എ

> **Lead Summary:** **തിരുവനന്തപുരം**: കർഷകർക്കും സാധാരണക്കാർക്കും ആശ്വാസം നൽകുന്ന യാതൊന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഇല്ലായെന്നും കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചെന്നും അഡ്വ. സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: കർഷകർക്കും സാധാരണക്കാർക്കും ആശ്വാസം നൽകുന്ന യാതൊന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഇല്ലായെന്നും കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചെന്നും അഡ്വ. സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു.

റബറിന്റെ താങ്ങുവില 10 രൂപ മാത്രം വർദ്ധിപ്പിച്ചത് റബർ കർഷകരെ അപഹസിക്കുന്നതിന് തുല്ല്യമാണെന്നും റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

റബര്‍, നാളികേര, കശുവണ്ടി കര്‍ഷകരെ സഹായിക്കുന്നതിനും ആവരുടെ ആശങ്ക അകറ്റുന്നതിനും ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല‍. കാര്‍ഷിക മേഖല ഇത്രയേറെ പ്രതിസന്ധിയിലൂടെ കടന്നുപോയ കാലഘട്ടം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. കടക്കണിയിലായ കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്രിയാത്മകമായി കർഷകർക്കുവേണ്ടി ബഡ്ജറ്റില്‍ എന്ത് പ്രഖ്യാപനമാണ് ഉള്ളത് എന്ന് പരിശോധിക്കേണ്ടതാണ്. വന്യജീവി ആക്രമണം തടയുന്നതിനും പ്രതിരോധിക്കുന്നതിനും കര്യക്ഷമമായ പദ്ധതികളില്ലായെന്നും എം.എല്‍.എ പറഞ്ഞു.

ഇരിക്കൂര്‍ മണ്ഡലത്തിലെ നിരവധി പാലങ്ങളാണ് കാലപ്പഴക്കത്താല്‍ തകരാറിലായിരിക്കുന്നത്. ഇവയ്ക്കൊന്നും തുക അനുവദിച്ചിട്ടില്ല. കൂടാതെ നിരവധി റോഡുകളാണ് തകര്‍ന്നിരിക്കുന്നത്. ഇവയും പരിഗണക്കപ്പെട്ടില്ല.

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തതും ഭൂനികുതിയും വര്‍ദ്ധിപ്പിച്ചതും പാവപ്പെട്ടവരരോടുള്ള വെല്ലുുവിളിയാണെന്നും എം.എല്‍.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268707/thiruvanaththapuram)