---
title: "അഫ്സൽ കുഴിക്കാടിനെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു"
english_title: "The march to the office was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26894/The-march-to-the-office-was-organized"
published_at: "2022-02-17T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e1105bb07b_Picsart_22-02-17_14-39-36-731.jpg"
keywords: []
---

# അഫ്സൽ കുഴിക്കാടിനെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ മാതമംഗലത്തെ യൂത്ത് ലീഗ് പ്രവർത്തകൻ അഫ്സൽ കുഴിക്കാടിനെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് മുസ്ലീം ലീഗ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അബ്ദുൾ റഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ മാതമംഗലത്തെ യൂത്ത് ലീഗ് പ്രവർത്തകൻ അഫ്സൽ കുഴിക്കാടിനെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് മുസ്ലീം ലീഗ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അബ്ദുൾ റഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു.

ആരെ അറസ്റ്റു ചെയ്യണമെന്നും ആരെ എപ്പോൾ മോചിപ്പിക്കണമെന്നുമെല്ലാം സംസ്ഥാനത്ത് തീരുമാനിക്കുന്നത് സി ഐ ടി യു ക്കാരും സി പി എമ്മുകാരുമാണെന്ന്  അബ്ദുൾറഹിമാൻ കല്ലായി ആരോപിച്ചു. പൊലീസ് സേനയ്ക്കാകെ അപമാനമുണ്ടാക്കുന്ന പാർട്ടി ദാസ്യവൃത്തിയാണ് പല ഉദ്യോഗസ്ഥരും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പയ്യന്നൂർ ഡിവൈഎസ്പി ഓഫീസ് ഡിവൈഎഫ്ഐ ഓഫീസ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മാർച്ചിന് മുമ്പ് പയ്യന്നൂർ നഗരം കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.പയ്യന്നൂർ ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഷൻ പരിസരത്ത് ബാരിക്കേട് വച്ച് പൊലീസ് തടഞ്ഞു.തുടർന്ന് ചെറിയ തോതിൽ പോലീസും പ്രവർത്തകരും ഉന്തും തള്ളുമുണ്ടായി . ജില്ലാ പ്രസിഡൻ്റ് പി. കുഞ്ഞി മുഹമ്മദ് ആദ്യക്ഷത വഹിച്ചു , അബ്ദുൽ കരീംചേലേരി,കെ.ടി സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

പയ്യന്നൂർ ഡി വൈ എസ് പി, കെ ഇ പ്രേമചന്ദ്രൻ, പയ്യന്നൂർ സി.ഐ മഹേഷ് നായർ,പെരിങ്ങോം സി.ഐ സുബാഷ്,പഴയങ്ങാടി എസ് .ഐ ഷാജു കെ. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26894/The-march-to-the-office-was-organized)