---
title: "മാക്കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268987/iritty"
published_at: "2025-02-09T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a80ba80cb14_IMG-20250209-WA0007.jpg"
keywords: []
---

# മാക്കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി:ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് 2023-24-, 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചിലവിൽ നിർമിച്ച അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ കച്ചേരി കടവിലെ മാക്കണ്ടി കുടിവെള്ള പദ്ധതി പേരാവൂർ നിയോജക മണ്ഡലം MLA അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി:ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് 2023-24-, 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചിലവിൽ നിർമിച്ച അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ കച്ചേരി കടവിലെ മാക്കണ്ടി കുടിവെള്ള പദ്ധതി പേരാവൂർ നിയോജക മണ്ഡലം MLA അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ഛൻ പൈമ്പള്ളികുന്നേൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മേരി റെജി, വാർഡ് മെമ്പർ ബിജോയ്‌, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷൻ മാരായ ഐസക് ജോസഫ്,സീമ സനോജ് , മെമ്പർ മിനി വിശ്വനാഥൻ എന്നിവർ സംസാരിച്ചു കിണറിന് സൗജന്യ ഭൂമി വിട്ട് നൽകിയ സുരേഷ് കെ എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268987/iritty)