---
title: "അ​ന​ധി​കൃ​ത​മാ​യി തിരുവനന്തപുരത്ത് താമസിച്ചിരുന്ന മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​കൾ അറസ്റ്റിൽ"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269037/thiruvanaththapuram"
published_at: "2025-02-09T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a85570aa5fe_download_(73).jpeg"
keywords: []
---

# അ​ന​ധി​കൃ​ത​മാ​യി തിരുവനന്തപുരത്ത് താമസിച്ചിരുന്ന മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​കൾ അറസ്റ്റിൽ

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **അ​ന​ധി​കൃ​ത​മാ​യി തിരുവനന്തപുരത്ത് താമസിച്ചിരുന്ന മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത് വ​ർ​ഷ​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ എ​ന്ന വ്യാ​ജേ​നയായിരുന്നു ക​ഫീ​ത്തു​ള്ള, സോ​ഹി​റു​ദീ​ൻ, അ​ല​ങ്കീ​ർ എ​ന്നി​വർ ഇവിടെ താമസിച്ചിരുന്നത്. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് നെ​ട്ട​യ​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നുമാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **അ​ന​ധി​കൃ​ത​മാ​യി തിരുവനന്തപുരത്ത് താമസിച്ചിരുന്ന മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത് വ​ർ​ഷ​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ എ​ന്ന വ്യാ​ജേ​നയായിരുന്നു ക​ഫീ​ത്തു​ള്ള, സോ​ഹി​റു​ദീ​ൻ, അ​ല​ങ്കീ​ർ എ​ന്നി​വർ ഇവിടെ താമസിച്ചിരുന്നത്. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് നെ​ട്ട​യ​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നുമാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ബം​ഗ്ലാ​ദേ​ശി​ക​ൾ നു​ഴ​ഞ്ഞു ക​യ​റി​യി​ട്ടു​ണ്ടെ​ന്ന സ്‌​പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന. അ​തി​ർ​ത്തി​യി​ലു​ള്ള പു​ഴ നീ​ന്തി​ക്ക​ട​ന്നാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി‌​യ​തെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി.

ഇ​വ​രെ തി​രി​ച്ച​യ​യ്ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ലി​ൽ നി​ന്ന് ബം​ഗ്ലാ​ദേ​ശി ദ​മ്പ​തി​ക​ളാ​യ ദ​ശ​ര​ഥ് ബാ​ന​ർ​ജി (38), ഭാ​ര്യ മാ​രി ബി​ബി (33) എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269037/thiruvanaththapuram)