---
title: "മാട്ടൂൽ ബീച്ച് കാർണിവൽ - വൈജ്ഞാനിക വിഭവങ്ങളുമായി വിദ്യാഭ്യാസ പ്രദർശനം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269040/kannur"
published_at: "2025-02-09T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a85969c9c17_IMG-20250209-WA0016.jpg"
keywords: []
---

# മാട്ടൂൽ ബീച്ച് കാർണിവൽ - വൈജ്ഞാനിക വിഭവങ്ങളുമായി വിദ്യാഭ്യാസ പ്രദർശനം

> **Lead Summary:** **കണ്ണൂർ**: മാട്ടൂൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മാട്ടൂൽ ബീച്ച് കാർണിവലിൽ വിദ്യാഭ്യാസ പ്രദർശനത്തിൽ നടക്കുന്ന ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രദർശനം ശ്രദ്ധേയമായി മാറുന്നു. പ്രകാശം, വൈദ്യുതി, താപം എന്നിവയുൾപ്പെടെ വിവിധങ്ങളായ ശാസ്ത്ര വിഷയങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന പ്രദർശനമാണ് ഒരുക്കിയത്. മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളായ സി.എച്ച്.എം. കെ. എസ്. ജി എച്ച്. എസ് എസ് മാട്ടൂൽ, എൻ.എം.യു.പി. സ്കൂൾ മാട്ടൂൽ, എം.യു.പി. സ്കൂൾ മാട്ടൂൽ, എം. ആർ. യു.പി. സ്കൂൾ മാട്ടൂൽ, എൽ.എഫ് യു.പി. സ്കൂൾ മാട്ടൂൽ , ജി.എം യു പി. സ്കൂൾ തെക്കുമ്പാട് എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് പ്രദർശനങ്ങൾ അവതരിപ്പിക്കുന്നത്. പ്രകാശ വിസ്മയങ്ങൾ ഒരുക്കിയ പാതാള കിണർ, ഉരുകുന്ന മനുഷ്യൻ, മേശയിൽ തല എന്നിവയുൾപ്പെടെയുള്ളവ പ്രദർശന നഗരിയിൽ ഉണ്ട്. നൂതന സങ്കേതിക വിദ്യകൾ ഉൾപ്പെട്ട വി ആർ വീഡിയോ, എ ഐ ക്യാമറ എന്നിവയും പ്രദർശന നഗരിയിൽ പരിചയപ്പെടുത്തുന്നു.

## Article Content

**കണ്ണൂർ**: മാട്ടൂൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മാട്ടൂൽ ബീച്ച് കാർണിവലിൽ വിദ്യാഭ്യാസ പ്രദർശനത്തിൽ നടക്കുന്ന ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രദർശനം ശ്രദ്ധേയമായി മാറുന്നു. പ്രകാശം, വൈദ്യുതി, താപം എന്നിവയുൾപ്പെടെ വിവിധങ്ങളായ ശാസ്ത്ര വിഷയങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന പ്രദർശനമാണ് ഒരുക്കിയത്. മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളായ സി.എച്ച്.എം. കെ. എസ്. ജി എച്ച്. എസ് എസ് മാട്ടൂൽ, എൻ.എം.യു.പി. സ്കൂൾ മാട്ടൂൽ, എം.യു.പി. സ്കൂൾ മാട്ടൂൽ, എം. ആർ. യു.പി. സ്കൂൾ മാട്ടൂൽ, എൽ.എഫ് യു.പി. സ്കൂൾ മാട്ടൂൽ , ജി.എം യു പി. സ്കൂൾ തെക്കുമ്പാട് എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് പ്രദർശനങ്ങൾ അവതരിപ്പിക്കുന്നത്. പ്രകാശ വിസ്മയങ്ങൾ ഒരുക്കിയ പാതാള കിണർ, ഉരുകുന്ന മനുഷ്യൻ, മേശയിൽ തല എന്നിവയുൾപ്പെടെയുള്ളവ പ്രദർശന നഗരിയിൽ ഉണ്ട്. നൂതന സങ്കേതിക വിദ്യകൾ ഉൾപ്പെട്ട വി ആർ വീഡിയോ, എ ഐ ക്യാമറ എന്നിവയും പ്രദർശന നഗരിയിൽ പരിചയപ്പെടുത്തുന്നു.

കൂടാതെഎൽ ഇ ഡി ബൾബുകൾ, എമർജൻസി ലാമ്പ്, ഗണിത പസിലുകൾ, ആംഫീബിയൻ ഹൗസ്, സ്മാർട്ട് മാട്ടൂൽ, സെൽഫ് ഡ്രൈവിങ്ങ് റോബോട്ട് കാർ, വിവിധ സംസ്ഥാനങ്ങളിലെ വേഷങ്ങൾ, ഉരുൾ പൊട്ടൽ മോഡൽ, പ്രവർത്തന മനുഷ്യ ശരീരം, തെക്കുമ്പാട് ദ്വീപ് മോഡൽ, വ്യത്യസ്ത വൈദ്യുത സർക്യൂട്ട്, ശബ്ദത്തിൻ്റെയും താപത്തിൻ്റേയും സെൻസർ എന്നിവ മുഖ്യ ആകർഷകമായ പ്രദർശനങ്ങളാണ്. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സൈനബ സി. ചെയർമാനും റിട്ട. ഹെഡ് മാസ്റ്റർ വി. മണികണ്ഠൻ കൺവീനറും മാട്ടൂൽ എം.യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ പി.വി. പ്രസാദ്, സി..എം എൽ പി. സ്കൂൾ അധ്യാപകൻ ടി.പി. ഷാജി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് പ്രദർശനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഫാരിഷ വിദ്യാഭ്യാസ പ്രദർശനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ അദ്ധ്യക്ഷത വഹിച്ചു. സി.സൈനബ, വി.മണികണ്ഠൻ, പി.വി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269040/kannur)