---
title: "സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് പ്രചരണാർത്ഥം ശിൽപം അനാച്ഛാദനം ചെയ്തു"
english_title: "The sculpture was unveiled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26905/The-sculpture-was-unveiled"
published_at: "2022-02-17T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e1a9b9824e_Picsart_22-02-17_15-20-31-146.jpg"
keywords: []
---

# സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് പ്രചരണാർത്ഥം ശിൽപം അനാച്ഛാദനം ചെയ്തു

> **Lead Summary:** സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് പ്രചരണാർത്ഥം ശിൽപം അനാച്ഛാദനം ചെയ്തു.ശിൽപത്തിൻ്റെ അനാച്ഛാദന കർമം പയ്യന്നൂർ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു.

## Article Content

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് പ്രചരണാർത്ഥം ശിൽപം അനാച്ഛാദനം ചെയ്തു.ശിൽപത്തിൻ്റെ അനാച്ഛാദന കർമം പയ്യന്നൂർ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു.

സി പി എം 23-ാം പാർടി കോൺഗ്രസിൻ്റെ പ്രചരണാർത്ഥം പാർട്ടിയുടെ കുന്നരു കാരന്താട് സൗത്ത് ബ്രാഞ്ച് സ്ഥാപിച്ച പ്രചരണ ശിൽപം അനാച്ഛാദനം ചെയ്തു.ബ്രാഹ്മണാധിപത്യത്തിനെതിരായ കീഴാള പ്രതിരോധത്തിൻ്റെ അടയാളമായ കുട്ടിച്ചാത്തൻ തെയ്യത്തിൻ്റെ ശിൽപമാണ് കാരന്താട് സ്ഥാപിച്ചത്.

ശിൽപത്തിൻ്റെ അനാച്ഛാദന കർമം പയ്യന്നൂർ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. സുനിൽ കുന്നരു അധ്യക്ഷത വഹിച്ചു. കെ .വിജീഷ്, പണ്ണേരി രമേശൻ, വി.പ്രമോദ് എന്നിവർ സംസാരിച്ചു.ശിൽപ നിർമാതാക്കളായ രോഷ്നി വിനോദ് , മോഹനൻ പറമ്പത്ത് എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26905/The-sculpture-was-unveiled)