---
title: "മാക്കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു "
english_title: "Makkandi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269057/makkandi"
published_at: "2025-02-09T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8787d08893_1000055583.jpg"
keywords: []
---

# മാക്കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ഇരിട്ടി : ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചിലവിൽ നിർമിച്ച അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ കച്ചേരി കടവിലെ മാക്കണ്ടി കുടിവെള്ള പദ്ധതി അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .

## Article Content

ഇരിട്ടി : ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചിലവിൽ നിർമിച്ച അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ കച്ചേരി കടവിലെ മാക്കണ്ടി കുടിവെള്ള പദ്ധതി അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മേരി റെജി, , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷന്മാരായ ഐസക് ജോസഫ് സീമ സനോജ് പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ , ബിജോയി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു . കിണറിന് സൗജന്യ ഭൂമി വിട്ട് നൽകിയ കെ. സുരേഷിനെ വേദിയിൽ ആദരിച്ചു. പദ്ധതിയിലൂടെ പ്രദേശത്തെ 24 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കുന്നത് . ഉപഭോകതാക്കളുടെ കമ്മറ്റിക്കാണ് നടത്തിപ്പ് ചുമതല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269057/makkandi)