---
title: "ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ദശവാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു"
english_title: "Iritty Taluk Library Council"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269094/iritty-taluk-library-council"
published_at: "2025-02-09T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8b9328bbfd_123.jpg"
keywords: []
---

# ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ദശവാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** ഇരിട്ടി : ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ രൂപീകരിച്ചതിൻ്റെ പത്താം വാർഷികാഘോഷം സംഘാടക സമിതി രൂപികരണയോഗം യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്കുട്ടീവ് അംഗം മനോജ് കുമാർ പഴശ്ശി അദ്ധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി : ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ രൂപീകരിച്ചതിൻ്റെ പത്താം വാർഷികാഘോഷം സംഘാടക സമിതി രൂപികരണയോഗം യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്കുട്ടീവ് അംഗം മനോജ് കുമാർ പഴശ്ശി അദ്ധ്യക്ഷത വഹിച്ചു.

'ജില്ലാ കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ,സക്കീർ ഹുസൈൻ എന്നിവർ മുഖ്യാതിഥി ആയിരുന്നു. താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.എ. ബഷീർ, ജില്ലാ കൗൺസിൽ അംഗങ്ങളായ സനൽ കുമാർ,കെ. ഷൈബു , താലൂക്ക് എക്സികുട്ടീവ് അംഗം എ.എം. രാജു, എം. ബിജു, പി. രഘു, എന്നിവർ പ്രസംഗിച്ചു. ആഘോഷകമ്മറ്റി ഭാരവാഹികൾ ചെയർമാൻ : അഡ്വ ബിനോയ് കുര്യൻ, കൺവീനർരഞ്ജിത് കമൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269094/iritty-taluk-library-council)