---
title: "കണ്ണൂർ തോട്ടടയിലെ ബോംബ് സ്ഫോടനം:  ഒരാൾ കൂടി പിടിയിലായി"
english_title: "Bomb blastting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26911/bomb-blastting"
published_at: "2022-02-17T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e1fcc8c524_Picsart_22-02-17_15-42-56-849.jpg"
keywords: []
---

# കണ്ണൂർ തോട്ടടയിലെ ബോംബ് സ്ഫോടനം:  ഒരാൾ കൂടി പിടിയിലായി

> **Lead Summary:** കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കടമ്പൂർ സ്വദേശി കെ ടി അരുണിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിന് ഉപയോഗിച്ച വാളും പോലീസ് കണ്ടെടുത്തു. എച്ചൂർ സംഘം ഉപയോഗിച്ച വാൾ നൽകിയ കടമ്പൂർ സ്വദേശി അരുൺ ആണ് ഇന്ന് അറസ്റ്റിലായത്.

## Article Content

കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കടമ്പൂർ സ്വദേശി കെ ടി അരുണിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിന് ഉപയോഗിച്ച വാളും പോലീസ് കണ്ടെടുത്തു. എച്ചൂർ സംഘം ഉപയോഗിച്ച വാൾ നൽകിയ കടമ്പൂർ സ്വദേശി അരുൺ ആണ് ഇന്ന് അറസ്റ്റിലായത്.

ഇയ്യാൾ നൽകിയ വാളുമായി ആണ് സനാഥ് ബൊലേറോ കാറിൽ സംഭവസ്ഥലത്ത് എത്തിയത്. വിവാഹസംഘം വരന്റെ വീട്ടിലെത്തുന്ന തൊട്ടുമുമ്പ് സംഘർഷം ഉണ്ടായപ്പോൾ കാറിൽ നിന്ന് ഈ വാളെടുത്തു കൊണ്ടുവന്നാണ് മുഖ്യ ആസൂത്രകൻ മിഥുൻ ആളുകൾക്ക് നേരെ വീശിയത്.

കടമ്പൂരിലെ മണ്ണ് ഖനനം കേന്ദ്രത്തിൽ നിന്ന് ഇന്ന് പോലീസ് വാൾ കണ്ടെടുത്തു. കടമ്പൂരിലെ കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച കേസിലെ പ്രതിയാണ് അരുൺ. ആ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. അരുണും സനാഥും അടുത്ത സൃഹൃത്തുക്കളും സി പി എം പ്രവർത്തകരുമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 

അക്രമി സംഘത്തിന് വെടി മരുന്ന് നൽകിയ വ്യക്തിക്കായുള്ള തിരച്ചിൽ തുടരുകയാണ്. വൈകാതെ ഇയ്യാളും പിടിയിലാക്കുമെന്ന് പോലീസ് വ്യക്തമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26911/bomb-blastting)