---
title: "സംസ്ഥാന അന്തർജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സീനിയർ വിഭാഗം മത്സരങ്ങൾ തുടങ്ങി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269129/kannur"
published_at: "2025-02-10T03:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9279476f23_Screenshot_20240822-054515_Chrome.jpg"
keywords: []
---

# സംസ്ഥാന അന്തർജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സീനിയർ വിഭാഗം മത്സരങ്ങൾ തുടങ്ങി

> **Lead Summary:** കണ്ണൂർ :സംസ്ഥാന അന്തർജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സീനിയർ വിഭാഗം മത്സരങ്ങൾ കണ്ണൂർ കക്കാട് ഡ്രീംസ് അരീനയിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ദ്രോണാചാര്യ അവാർഡ് ജേതാവ് ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻറ് എസ് മുരളീധരനെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

## Article Content

കണ്ണൂർ :സംസ്ഥാന അന്തർജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സീനിയർ വിഭാഗം മത്സരങ്ങൾ കണ്ണൂർ കക്കാട് ഡ്രീംസ് അരീനയിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ദ്രോണാചാര്യ അവാർഡ് ജേതാവ് ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻറ് എസ് മുരളീധരനെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

കേരള ബാഡ്മിൻറൺ (ഷട്ടിൽ) അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. അനിൽ അമ്പലക്കര അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. പി കെ ജഗന്നാഥൻ, കണ്ണൂർ ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡൻറ് കെ പി അബ്ദുൽ അസീസ്, വൈസ് പ്രസിഡൻറ് കെ രാജേഷ്, ജില്ലാ നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഷാഹിൻ പള്ളിക്കണ്ടി, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡൻറ് ഷാബിൻകുമാർ യുപി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269129/kannur)