---
title: "തൃശൂർ ജില്ലാ ആശുപത്രിയിൽ എസ് എഫ് ഐ, എ ഐ എസ് എഫ് സംഘർഷം"
english_title: "AISF conflict"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26918/AISF-conflict"
published_at: "2022-02-17T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e293b9d53a_Picsart_22-02-17_16-23-18-515.jpg"
keywords: []
---

# തൃശൂർ ജില്ലാ ആശുപത്രിയിൽ എസ് എഫ് ഐ, എ ഐ എസ് എഫ് സംഘർഷം

> **Lead Summary:** തൃശൂർ ജില്ലാ ആശുപത്രിയിൽ എസ് എഫ് ഐ, എ ഐ എസ് എഫ് സംഘർഷം. പൊലീസ് ലാത്തി വീശി. പ്രശ്നത്തിൽ ഇടപ്പെട്ട പൊലീസ്, എ.ഐ.എസ്.എഫ് നേതാക്കളെ മാത്രം അറസ്റ്റ് ചെയ്തത് സി.പി.ഐയുടെ പ്രതിഷേധത്തിന് ഇടയാക്കി.

## Article Content

തൃശൂർ ജില്ലാ ആശുപത്രിയിൽ എസ് എഫ് ഐ, എ ഐ എസ് എഫ് സംഘർഷം. പൊലീസ് ലാത്തി വീശി. പ്രശ്നത്തിൽ ഇടപ്പെട്ട പൊലീസ്, എ.ഐ.എസ്.എഫ് നേതാക്കളെ മാത്രം അറസ്റ്റ് ചെയ്തത് സി.പി.ഐയുടെ പ്രതിഷേധത്തിന് ഇടയാക്കി.

തൃശൂർ എം.എൽ.എ പി.ബാലചന്ദ്രൻ്റെ നേതൃത്വത്തിൽ സി.പി.ഐ നേതാക്കൾ ആശുപത്രിയിലും സ്‌റ്റേഷനിലും നേരിട്ടെത്തി പ്രതിഷേധിച്ചു. ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ എസ് എഫ് ഐ, എ ഐ എസ് എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

പരുക്കേറ്റ ഇരുകൂട്ടരും ചികിൽസ തേടി ജില്ലാ ആശുപത്രിയിൽ വന്നപ്പോഴായിരുന്നു സംഘർഷമുണ്ടായത്. പി.ബാലചന്ദ്രൻ എം.എൽ.എയുമായി പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. കസ്റ്റഡിയിലെടുത്ത എ ഐ എസ് എഫ്  പ്രവർത്തകരെ ആശുപത്രിയിലേയ്ക്ക് മാറ്റിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26918/AISF-conflict)