---
title: "കെ.റെയിൽ വിരുദ്ധസമര പോരാട്ടത്തെ ജനനേതാക്കളെയും ജനപ്രതിനിധികളെയും  അറസ്റ്റ് ചെയ്ത് തകർക്കാൻ കഴിയുമെന്നത് മൗഢ്യമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട്"
english_title: "K rail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26924/k-rail"
published_at: "2022-02-17T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e31965972c_Picsart_22-02-17_16-58-39-655.jpg"
keywords: []
---

# കെ.റെയിൽ വിരുദ്ധസമര പോരാട്ടത്തെ ജനനേതാക്കളെയും ജനപ്രതിനിധികളെയും  അറസ്റ്റ് ചെയ്ത് തകർക്കാൻ കഴിയുമെന്നത് മൗഢ്യമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട്

> **Lead Summary:** കെ.റെയിൽ വിരുദ്ധസമര പോരാട്ടത്തെ ജനനേതാക്കളെയും ജനപ്രതിനിധികളെയും പൊതു പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് തകർക്കാൻ കഴിയുമെന്നത് മൗഢ്യമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദും ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയും പറഞ്ഞു.

## Article Content

കെ.റെയിൽ വിരുദ്ധസമര പോരാട്ടത്തെ ജനനേതാക്കളെയും ജനപ്രതിനിധികളെയും പൊതു പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് തകർക്കാൻ കഴിയുമെന്നത് മൗഢ്യമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദും ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയും പറഞ്ഞു.

കണ്ണൂരിൽ താണ, കണ്ണൂക്കര എന്നിവിടങ്ങളിൽ കെ.റെയിലിന്ന് വേണ്ടി സർവ്വെ കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ കോർപ്റേഷൻ ഡപ്യൂട്ടി മേയറെയും കൗൺസിലർമാരുൾപ്പെടെയുള്ളവരെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു,അവർ.ഭരിക്കുന്നവരുടെ ആജ്ഞാനുവർത്തികളായി സി.പി.എമ്മിന് ദാസ്യ പണി എടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പോലീസ് കസ്റ്റഡിയിലെടുത്ത ഡപ്യൂട്ടി മേയറെയും മുൻ കൗൺസിലർ എം. ഷഫീഖ് ഉൾപ്പെടെയുള്ളവരെയും നേതാക്കൾ സന്ദർശിച്ചു. ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി പയ്യന്നൂരിൽ നടത്തിയ ഡി.വൈ.എസ്.പി.ഓഫീസ് മാർച്ച് കഴിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെത്തിയ നേതാക്കൾ കസ്റ്റഡിയിലുള്ളവരോട് സംസാരിച്ചു കൊണ്ടിരിക്കെ, പോലീസ് നേതാക്കളോട് അപമര്യാദയായി പെരുമാറിയത് തർക്കത്തിനിടയാക്കി.

അത് മൂലം സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. അവസാനം നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26924/k-rail)