---
title: "നിട്ടൂർ തെരു ശ്രീരാമനാൽ കീഴിൽ മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി"
english_title: "Thalasserinittòr"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269250/thalasserinittr"
published_at: "2025-02-10T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9c2fc49365_1000056164.jpg"
keywords: []
---

# നിട്ടൂർ തെരു ശ്രീരാമനാൽ കീഴിൽ മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി

> **Lead Summary:** **തലശ്ശേരി : **നിട്ടൂർ തെരു ശ്രീരാമനാൽ കീഴിൽ മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി തൃശ്ശൂർ അമ്പഴപ്പിള്ളിമന ശ്രീകുമാർ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

## Article Content

**തലശ്ശേരി : **നിട്ടൂർ തെരു ശ്രീരാമനാൽ കീഴിൽ മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി തൃശ്ശൂർ അമ്പഴപ്പിള്ളിമന ശ്രീകുമാർ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

ഇന്നലെ രാവിലെ 6 മണിക്ക് ഗണപതി ഹോമം തുടർന്ന് ലക്ഷാർച്ചനയും നടന്നു. ഉച്ചക്ക് പ്രസാദ സദ്യയും ഉണ്ടായി. വൈകുന്നേരം ദീപാരാധന,സർപ്പബലി, സർവൈശ്വര്യപൂജയും നടന്നു.ഇന്ന് രാവിലെ 7 മണിക്ക് നവകാഭിഷേകം, സഹസ്രാഭിഷേകവും, ഉച്ചക്ക് ഒരു മണിക്ക് തേങ്ങ മുട്ടും, പകൽവിളക്കും തുലാഭാരം തൂക്കലും നടന്നു.

വൈകുന്നേരം 6.15ന് ദീപാരാധനയും ശാസ്തപ്പൻ പൂജയും ഉണ്ടാകുമെന്ന് ക്ഷേത്ര കോമരം പ്രമോദ് പറഞ്ഞു. ക്ഷേത്ര സേവാ സമിതി പ്രസിഡണ്ട് സി. പ്രവീൺ,ടി.കെ.ഷാജി എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 26 ന് ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269250/thalasserinittr)