പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Feb 11, 2025 02:22 PM | By Remya Raveendran

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടു പേര്‍ പിടിയിൽ. പിടിയിലായവരിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരൻ ആണ് പിടിച്ചുനിര്‍ത്തിയത്. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്‍റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.

അടൂര്‍ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു. വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നിൽക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്‍പി ജി സന്തോഷ് കുമാര്‍ പറഞ്ഞു.



Pocsocase

Next TV

Related Stories
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:35 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം...

Read More >>
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

May 9, 2025 10:20 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം,ദൈവത്തെ കാണൽ ചടങ്ങ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories










Entertainment News