---
title: "കുന്നോത്ത് സെൻറ് ജോസഫ്സ് യു പി സ്കൂൾ വാർഷികാഘോഷം"
english_title: "Kunnothstjosephs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269520/kunnothstjosephs"
published_at: "2025-02-11T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab3f778b1cc_1000056746.jpg"
keywords: []
---

# കുന്നോത്ത് സെൻറ് ജോസഫ്സ് യു പി സ്കൂൾ വാർഷികാഘോഷം

> **Lead Summary:** **ഇരിട്ടി: ** കുന്നോത്ത് സെൻറ് ജോസഫ് സ് യു പി സ്കൂളിന്റെ 79ാം വാർഷികാഘോഷം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി എൻഡോവ്മെൻ്റ് വിതരണം നടത്തി . കെ സി ബി സി സംസ്ഥാന അധ്യാപക എക്സലൻസ് അവാർഡ് നേടിയ സ്കൂൾ പ്രധാനധ്യാപകൻ മാത്യു ജോസഫ് വരമ്പുങ്കലിനേയും, കരോൾ ഗാന മത്സരത്തിൽ സംസ്ഥന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കുന്നോത്ത് സ്കൂൾ അധ്യാപകരേയും കോർപ്പറേറ്റ് മാനേജർ അനുമോദിച്ചു.

## Article Content

**ഇരിട്ടി: ** കുന്നോത്ത് സെൻറ് ജോസഫ് സ് യു പി സ്കൂളിന്റെ 79ാം വാർഷികാഘോഷം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി എൻഡോവ്മെൻ്റ് വിതരണം നടത്തി . കെ സി ബി സി സംസ്ഥാന അധ്യാപക എക്സലൻസ് അവാർഡ് നേടിയ സ്കൂൾ പ്രധാനധ്യാപകൻ മാത്യു ജോസഫ് വരമ്പുങ്കലിനേയും, കരോൾ ഗാന മത്സരത്തിൽ സംസ്ഥന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കുന്നോത്ത് സ്കൂൾ അധ്യാപകരേയും കോർപ്പറേറ്റ് മാനേജർ അനുമോദിച്ചു.

സ്കൂൾ വാർഷിക പതിപ്പ് പ്രകാശനം ഇരിട്ടി ബി ആർ സി ബി പി സി. ടി.എം. തുളസീധരനും , ഫാ. തോമസ് പാണാകുഴിയിൽ സമ്മാന വിതരണവും നടത്തി. പ്രധാന അധ്യാപകൻ മാത്യു ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയിൽ, പായം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ്,കുന്നോത്ത് എച്ച്എസ്എസ് പ്രധാന അധ്യാപകൻ രാജി കുര്യൻ,പാരീഷ് കോഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ, പിടിഎ പ്രസിഡന്റ് കെ.എം. സിനു ,മദർ പി ടി എ പ്രസിഡൻറ് സഞ്ജു കുര്യൻ, സ്കൂൾ ലീഡർ വി.കെ. ആര്യ , പ്രോഗ്രാം കോഡിനേറ്റർ സിന്ധു ജോസഫ് എന്നിവർ പ്രസംഗിച്ചു .തുടർന്ന് കരാട്ടേ പ്രദശനം,നാസിക്ക് ഡോളും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സമ്മാനവിതരണവും അനുമോദനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269520/kunnothstjosephs)