---
title: "കണ്ണൂരിൽ  രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269694/kannur"
published_at: "2025-02-12T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac544e25c3d_Screenshot_2025-02-12_132347.jpg"
keywords: []
---

# കണ്ണൂരിൽ  രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു.

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്‍റെ മകൾ മരീറ്റ ആണ് മരിച്ചത് . ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.

## Article Content

**കണ്ണൂര്‍**: കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്‍റെ മകൾ മരീറ്റ ആണ് മരിച്ചത് . ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.

കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളിൽ അയച്ചിരുന്നു. സ്കൂളിൽ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269694/kannur)