---
title: "സി പി ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ ആർ ടി  ഓഫിസിന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "Cpiaaralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269776/cpiaaralam"
published_at: "2025-02-12T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac8a209e0fb_1000056945.jpg"
keywords: []
---

# സി പി ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ ആർ ടി  ഓഫിസിന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **ആറളം : **സി പി ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ RRT ഓഫിസിന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**ആറളം : **സി പി ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ RRT ഓഫിസിന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ആറളം പുനരധിവസ വാസ മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക,വന്യമൃഗ ശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക,ആനമതിൽ നിർമ്മാണം ഉടൻ പൂർത്തികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി പി ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ RRT ഓഫിസിന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സമരം സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു.

കെ.ബി ഉത്തമൻ അദ്ധ്യക്ഷനായി. സി പിഐ ജില്ലാഅസി: സെക്രട്ടറി കെ.ടി ജോസ്, മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ലോക്കൽ സെക്രട്ടറിമാരായ പി കെ സന്തോഷ്, പി കെ കരുണാകരൻ,ആറളം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി രാജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269776/cpiaaralam)