---
title: "നിക്കാഹ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നവവധു ആത്മഹത്യ ചെയ്തതിന് പിന്നാലെ അയല്‍വാസി തൂങ്ങി മരിച്ചനിലയില്‍"
english_title: "  neighbour found hang  after the newly-wed committed suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269784/neighbour-found-hang-after-the-newly-wed-committed-suicide"
published_at: "2025-02-12T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac952d50a35_WhatsApp_Image_2025-02-12_at_18.03.18.jpeg"
keywords: []
---

# നിക്കാഹ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നവവധു ആത്മഹത്യ ചെയ്തതിന് പിന്നാലെ അയല്‍വാസി തൂങ്ങി മരിച്ചനിലയില്‍

> **Lead Summary:** മലപ്പുറം: നിക്കാഹ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പതിനെട്ടുകാരി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയല്‍വാസി തൂങ്ങി മരിച്ചനിലയില്‍. മലപ്പുറം കാരക്കുന്ന് സ്വദേശി സജീര്‍ ആണു മരിച്ചത്.

## Article Content

മലപ്പുറം: നിക്കാഹ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പതിനെട്ടുകാരി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയല്‍വാസി തൂങ്ങി മരിച്ചനിലയില്‍. മലപ്പുറം കാരക്കുന്ന് സ്വദേശി സജീര്‍ ആണു മരിച്ചത്.

ഈ മാസം 3ന് ആണ് ആമയൂര്‍ റോഡ് പുതിയത്ത് വീട്ടില്‍ ഷൈമ സിനിവറിനെ (18) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സജീര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്നു രാവിലെ എടവണ്ണയിലാണു സജീറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണു വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269784/neighbour-found-hang-after-the-newly-wed-committed-suicide)