---
title: "ഏകദിന ഹരിത പാഠശാല 18ന്"
english_title: "Green study"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26994/green-study"
published_at: "2022-02-18T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ee8074f23e_images - 2022-02-18T055741.367.jpeg"
keywords: []
---

# ഏകദിന ഹരിത പാഠശാല 18ന്

> **Lead Summary:** ഹരിത കേരളം ജില്ലാ മിഷന്റെയും കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ഹരിത പാഠശാല സംഘടിപ്പിക്കുന്നു.

## Article Content

ഹരിത കേരളം ജില്ലാ മിഷന്റെയും കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ഹരിത പാഠശാല സംഘടിപ്പിക്കുന്നു.

പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 18ന് രാവിലെ 10.30 മുതൽ വൈകിട്ട് നാലുവരെ കതിരൂർ പഞ്ചായത്ത് ഹാളിലാണ് പാഠശാല. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

പഞ്ചായത്തിൽ സമ്പൂർണ ശുചിത്വ പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും, മാലിന്യ സംസ്‌ക്കരണ ഉപാധികളും ബദൽ സാധ്യതകളും, ഹരിത നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26994/green-study)