---
title: "ജോലിക്കിടെ കാൽ വഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു."
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270182/wayanad"
published_at: "2025-02-14T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aee844c8807_download_(27).jpeg"
keywords: []
---

# ജോലിക്കിടെ കാൽ വഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു.

> **Lead Summary:** **കൽപ്പറ്റ** :കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കിണറിൽ വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് ആണ് മരിച്ചത്.

## Article Content

**കൽപ്പറ്റ** :കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കിണറിൽ വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് ആണ് മരിച്ചത്.

വീട് പണിക്ക് സഹായത്തിന് ജോലിക്ക് പോയതായിരുന്നു. ആൾമറയില്ലാത്ത കിണറിൽ കാൽ വഴുതി വീണാണ് അപകടം. രാവിലെ 9 മണിക്കായിരുന്നു അപകടം.

ഭാര്യ: ജയ. മക്കൾ: രാഹുൽ, രാഗിത. മരുമക്കൾ: നമിത, സുധീഷ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270182/wayanad)