---
title: "തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി"
english_title: "Thalipparambsrekrishnatemble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270215/thalipparambsrekrishnatemble"
published_at: "2025-02-14T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aeff99076fb_1000057670.jpg"
keywords: []
---

# തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി. വൈകീട്ട് 6 മണിക്കും രാത്രി 8.15നും ബലിബിംബം എഴുന്നള്ളിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വരുന്നതാണ് ചടങ്ങ്.കുംഭം 1 മുതൽ 21 ദിവസമാണ് ചെറിയ ഉത്സവം നടക്കുക.

## Article Content

കണ്ണൂർ : തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി. വൈകീട്ട് 6 മണിക്കും രാത്രി 8.15നും ബലിബിംബം എഴുന്നള്ളിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വരുന്നതാണ് ചടങ്ങ്.കുംഭം 1 മുതൽ 21 ദിവസമാണ് ചെറിയ ഉത്സവം നടക്കുക.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവങ്ങളെ പടഹാദി, ദ്വാജാദി,അംഗുരാദി എന്നിങ്ങിനെയാണ് നടക്കുന്നത്. ഫെബ്രവരി 13 മുതൽ മാർച്ച് 4 വരെ വൈകീട്ട് 6 മണിക്കും രാത്രി 8 മണിക്കും, മാർച്ച് 5 ന് രാവിലെ 11.30 നും രാത്രി 8 മണിക്കുമാണ് ഉത്സവം നടക്കുക. മാർച്ച് 6 മുതൽ 20 വരെ പതിനാലു ദിവസം കൊടിയേറ്റത്തോടുകൂടിയുള്ള ഉത്സവം നടക്കും. മാർച്ച് 20-ന് വൈകുന്നേരം ഭക്തിനിർഭരമായ കൂടിപ്പിരിയൽ ചടങ്ങോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270215/thalipparambsrekrishnatemble)