---
title: "ഇത് പലിശ രഹിത വായ്പ; വയനാടിന് 529.5 കോടി കേന്ദ്ര സഹായം"
english_title: "This is an interest-free loan; Central assistance of Rs 529.5 crore for Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270222/this-is-an-interest-free-loan-central-assistance-of-rs-5295-crore-for-wayanad"
published_at: "2025-02-14T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af0390080fe_WhatsApp_Image_2025-02-14_at_14.19.00.jpeg"
keywords: []
---

# ഇത് പലിശ രഹിത വായ്പ; വയനാടിന് 529.5 കോടി കേന്ദ്ര സഹായം

> **Lead Summary:** ഡൽഹി: വയനാടിന് 529.5 കോടി കേന്ദ്ര സഹായം അനുവദിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്കു നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ ഉള്ളതായാണ് റിപ്പോർട്ടുകൾ. വ്യക്തമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

## Article Content

ഡൽഹി: വയനാടിന് 529.5 കോടി കേന്ദ്ര സഹായം അനുവദിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്കു നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ ഉള്ളതായാണ് റിപ്പോർട്ടുകൾ. വ്യക്തമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

പുനര്‍നിര്‍മാണത്തിനായി 535 കോടിയുടെ 16 പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇതിനു മറുപടിയായി ഈ മാസം 11നാണ് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു വായ്പ അനുവദിച്ച് അറിയിപ്പു ലഭിച്ചത്. പുനരധിവാസത്തിനായി സംസ്ഥാനം പണികഴിപ്പിക്കുന്ന പൊതുകെട്ടിടങ്ങള്‍, അവിടേക്കുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങിയവയാണ് 16 പദ്ധതികളിലായി സംസ്ഥാനം സമര്‍പ്പിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270222/this-is-an-interest-free-loan-central-assistance-of-rs-5295-crore-for-wayanad)