---
title: "കേരള സ്റ്റേറ്റ് കുക്കിംങ്ങ് വർക്കേർസ് യൂനിയൻ ധർമ്മടം മണ്ഡലം കൺവെൻഷൻ മുഴപ്പിലങ്ങാട് മുഹമ്മദ് (മമ്മി) നഗറിൽ വെച്ച് നടന്നു"
english_title: "Kerala state cookking workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27033/kerala-state-cookking-workers"
published_at: "2022-02-18T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f46d107036_Picsart_22-02-18_12-41-01-216.jpg"
keywords: []
---

# കേരള സ്റ്റേറ്റ് കുക്കിംങ്ങ് വർക്കേർസ് യൂനിയൻ ധർമ്മടം മണ്ഡലം കൺവെൻഷൻ മുഴപ്പിലങ്ങാട് മുഹമ്മദ് (മമ്മി) നഗറിൽ വെച്ച് നടന്നു

> **Lead Summary:** കേരള സ്റ്റേറ്റ് കുക്കിംങ്ങ് വർക്കേർസ് യൂനിയൻ ധർമ്മടം മണ്ഡലം കൺവെൻഷൻ മുഴപ്പിലങ്ങാട് മുഹമ്മദ് (മമ്മി) നഗറിൽ വെച്ച് നടന്നു. മണ്ഡലം പ്രസിഡണ്ട് സി ഹാരീസിൻ്റെ അധ്യക്ഷതയിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത ടി ഉൽഘാടനം ചെയ്തു ,ഫുഡ് സേഫ്റ്റി ഓഫീസർ വിജിവിൽസൻ ആരോഗ്യ സുരക്ഷാ ബോധവൽകരണ ക്ലാസ് നടത്തി.

## Article Content

കേരള സ്റ്റേറ്റ് കുക്കിംങ്ങ് വർക്കേർസ് യൂനിയൻ ധർമ്മടം മണ്ഡലം കൺവെൻഷൻ മുഴപ്പിലങ്ങാട് മുഹമ്മദ് (മമ്മി) നഗറിൽ വെച്ച് നടന്നു. മണ്ഡലം പ്രസിഡണ്ട് സി ഹാരീസിൻ്റെ അധ്യക്ഷതയിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത ടി ഉൽഘാടനം ചെയ്തു ,ഫുഡ് സേഫ്റ്റി ഓഫീസർ വിജിവിൽസൻ ആരോഗ്യ സുരക്ഷാ ബോധവൽകരണ ക്ലാസ് നടത്തി.

സംസ്ഥാന സിക്രട്ടറി ഉസ്മാൻപാറയിൽ, നൗഷാദ് ചോക്ലി, ജില്ലാ പ്രസിഡണ്ട് നസീർ കൂത്തുപറമ്പ്, ജില്ലാ സിക്രട്ടറി ഹനീഫ വി, ജില്ലാ ട്രഷറർ ശശികുമാർ വി കെ  ,മംഗല്യ ഗ്രൂപ്പ്എംഡി  അസ്ലം മംഗല്ല്യ, വാർഡ് മെമ്പർ മുജീബ്, അസീസ്,എ കെ ബഷീർവേറ്റുമ്മൽ, റസാഖ് എ സി എന്നിവർ സംസാരിച്ചു ,പുതിയ ജില്ലാ ഭാരവാഹികളെ ആദരിച്ചു ,കോവിഡ് കാല ഇളവുകളിൽ പാചക തൊഴിൽ മേഖലയെ ഉൾപ്പെടുത്താത്തതിൽ യോഗം പ്രതിഷേധിച്ചു.

1500 പേരെ പങ്കെടുപ്പിച്ചു കൊണ്ട് ഉൽസവങ്ങൾ നടത്താൻ അനുമതി കൊടുത്തിട്ടും പാചക മേഖലക്ക് കഞ്ഞി കുമ്പിളിൽ തന്നെയെന്നും പാചക തൊഴിൽ മേഖല സജീവമാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു ശരീഫ് തോട്ടട സ്വാഗതവും, റസാഖ് എ സി  നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27033/kerala-state-cookking-workers)