---
title: "സ്വർണ്ണവിലയിൽ ഇടിവ് "
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270403/goldrate"
published_at: "2025-02-15T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b036acb9b25_images_(1)_(17).jpeg"
keywords: []
---

# സ്വർണ്ണവിലയിൽ ഇടിവ് 

> **Lead Summary:** **കൊച്ചി**: റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,120 രൂപയായി. ഗ്രാമിന്റെ വിലയും ആനുപാതികമായി കുറഞ്ഞു. 100 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7890 രൂപയായി. നാല് ദിവസത്തിനിടെ 1360 രൂപയാണ് കുറഞ്ഞത്.

## Article Content

**കൊച്ചി**: റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,120 രൂപയായി. ഗ്രാമിന്റെ വിലയും ആനുപാതികമായി കുറഞ്ഞു. 100 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7890 രൂപയായി. നാല് ദിവസത്തിനിടെ 1360 രൂപയാണ് കുറഞ്ഞത്.

അതേസമയം, കഴിഞ്ഞ മാസം 22നാണ് ചരിത്രത്തില്‍ പവന്‍ വില ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ സ്വര്‍ണവില 64,000 കടക്കുന്നതായാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ മാറ്റം വരുത്തിയത്. അമേരിക്കയില്‍ ഡോണൾഡ്‌ ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധനവിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂട്ടിയതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270403/goldrate)