---
title: "വന്യമൃഗശല്യത്തിനെതിരെ കിഫയുടെ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കീഴ്പ്പള്ളിയിൽ കർഷക മാർച്ച്"
english_title: "Farmers' March In Keezhappally As Part Of KIIFA's Protest Against Wild Animal Menace"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270484/farmers-march-in-keezhappally-as-part-of-kiifas-protest-against-wild-animal-menace"
published_at: "2025-02-15T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b08a003ace7_a2.jpg"
keywords: []
---

# വന്യമൃഗശല്യത്തിനെതിരെ കിഫയുടെ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കീഴ്പ്പള്ളിയിൽ കർഷക മാർച്ച്

> **Lead Summary:** കീഴ്പ്പള്ളി: ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനെതിരെയും, ഈ വിഷയത്തിലെ സർക്കാർ അലംഭാവത്തിനെതിരെയും സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കീഴ്പ്പള്ളി ടൗണിൽ പ്രതിഷേധ പരിപാടിക്ക് തുടക്കമായി. 'സമരപഥം' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ അധ്യക്ഷത വഹിച്ചു. കർഷക മാർച്ചിൽ നൂറ് കണക്കിന് കർഷകർ മാർച്ചിൽ അണിനിരന്നു.

## Article Content

കീഴ്പ്പള്ളി: ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനെതിരെയും, ഈ വിഷയത്തിലെ സർക്കാർ അലംഭാവത്തിനെതിരെയും സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കീഴ്പ്പള്ളി ടൗണിൽ പ്രതിഷേധ പരിപാടിക്ക് തുടക്കമായി. 'സമരപഥം' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ അധ്യക്ഷത വഹിച്ചു. കർഷക മാർച്ചിൽ നൂറ് കണക്കിന് കർഷകർ മാർച്ചിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270484/farmers-march-in-keezhappally-as-part-of-kiifas-protest-against-wild-animal-menace)