---
title: "പയ്യന്നൂർ നഗരത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി"
english_title: "Out of control car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27051/Out-of-control-car"
published_at: "2022-02-18T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f5b4d877d8_Picsart_22-02-18_14-09-15-356.jpg"
keywords: []
---

# പയ്യന്നൂർ നഗരത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി

> **Lead Summary:** പയ്യന്നൂർ നഗരത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി. പയ്യന്നൂർ നഗരസഭ കാര്യാലയത്തിനു സമീപത്തെ വുഡ് ലെക്സ് ഫർണിച്ചർ ഷോപ്പിലേക്ക് കാർ ഇടിച്ചുകയറിയത് ഇന്ന് രാവിലെയോടെ ആയിരുന്നു സംഭവം.

## Article Content

പയ്യന്നൂർ നഗരത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി. പയ്യന്നൂർ നഗരസഭ കാര്യാലയത്തിനു സമീപത്തെ വുഡ് ലെക്സ് ഫർണിച്ചർ ഷോപ്പിലേക്ക് കാർ ഇടിച്ചുകയറിയത് ഇന്ന് രാവിലെയോടെ ആയിരുന്നു സംഭവം.

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ കാര്യാലയത്തിന് സമീപത്തെ ഫുഡ് ലക്സ് ഫർണിച്ചർ കടയിലേക്ക് നിയന്ത്രണംവിട്ട കെ എൽ 13 എ ജെ 9852 മാരുതി സുസുക്കി കാർ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. കാർ ഡ്രൈവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനമിടിച്ച സ്ഥലത്ത് ആളുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിടയ്ക്ക് വഴിമാറി പോയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27051/Out-of-control-car)