---
title: "പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; ആലുവയിൽ രണ്ട് പേർ അറസ്റ്റിൽ"
english_title: "The infant was kidnapped and demanded a ransom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270522/the-infant-was-kidnapped-and-demanded-a-ransom"
published_at: "2025-02-15T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0ba25db1e6_az.jpg"
keywords: []
---

# പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; ആലുവയിൽ രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** കൊച്ചി: ആലുവയിൽ ഒരു മാസം മാത്രം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം സ്വദേശിയായ ട്രാൻസ്ജെൻഡർ റിങ്കി , റാഷിദുൽ ഹഖ് എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്

## Article Content

കൊച്ചി: ആലുവയിൽ ഒരു മാസം മാത്രം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം സ്വദേശിയായ ട്രാൻസ്ജെൻഡർ റിങ്കി , റാഷിദുൽ ഹഖ് എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പിന്നാലെ 70,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊരട്ടിയിൽ നിന്ന് പ്രതികളെ പിടികൂടി. ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയെ തൃശൂരില്‍ നിന്ന് അസമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270522/the-infant-was-kidnapped-and-demanded-a-ransom)