---
title: "വഖ്ഫ് ഭേദഗതി നിയമം മുസ്ലിംകളുടെ സ്വയം നിർണ്ണയാവകാശത്തിൻ മേലുള്ള കൈയേറ്റം: വെൽഫെയർ പാർട്ടി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270567/iritty"
published_at: "2025-02-16T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b16942f3e11_IMG-20250216-WA0021.jpg"
keywords: []
---

# വഖ്ഫ് ഭേദഗതി നിയമം മുസ്ലിംകളുടെ സ്വയം നിർണ്ണയാവകാശത്തിൻ മേലുള്ള കൈയേറ്റം: വെൽഫെയർ പാർട്ടി

> **Lead Summary:** **ഇരിട്ടി** : സംഘ് പരിവാർ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതി ബിൽ മുസ്ലിംകളുടെ പൗരത്വത്തെയും സ്വയം നിർണ്ണയ അവകാശത്തെയും റദ്ദ് ചെയ്യുന്ന ജനാധിപത്യ വിരുദ്ധ ബില്ലാണെന്ന്

## Article Content

**ഇരിട്ടി** : സംഘ് പരിവാർ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതി ബിൽ മുസ്ലിംകളുടെ പൗരത്വത്തെയും സ്വയം നിർണ്ണയ അവകാശത്തെയും റദ്ദ് ചെയ്യുന്ന ജനാധിപത്യ വിരുദ്ധ ബില്ലാണെന്ന്

വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം സെക്രട്ടറി എം കെ അബ്ദുറഹ്മാൻഅഭിപ്രായപ്പെട്ടു.

സംസ്ഥാന വ്യാപകമായി വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി

ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ഉളിയിൽ നടത്തിയ വഖ്ഫ് നിയമ ഭേദഗതി ബിൽ കത്തിച്ച് കൊണ്ടുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ടിപി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ഷകീബ്. കമ്മിറ്റിയംഗങ്ങളായ കെ വി ഹാരിസ്.. സി എം ബഷീർ സി യാഹുൽ ഹഖ്. സുബൈർ ഇരിട്ടി. ഫായിസ് ഇരിട്ടി. ഫ്രറ്റേണിറ്റി . മണ്ഡലം കമ്മിറ്റി അംഗങ്ങൾ അംജദ്നയീം സഫുവാൻ പി സി , എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270567/iritty)