---
title: "തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു "
english_title: "Koothuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270598/koothuparamba"
published_at: "2025-02-16T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b190d42214d_IMG-20250216-WA0022.jpg"
keywords: []
---

# തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു 

> **Lead Summary:** കൂത്തുപറമ്പ് : കേരള പത്രപ്രവർത്തക അസോസിയേഷൻ കൂത്തുപറമ്പ് മേഖല തല തിരിച്ചറിയൽ കാർഡ് വിതരണം നടന്നു.

## Article Content

കൂത്തുപറമ്പ് : കേരള പത്രപ്രവർത്തക അസോസിയേഷൻ കൂത്തുപറമ്പ് മേഖല തല തിരിച്ചറിയൽ കാർഡ് വിതരണം നടന്നു.

കൂത്തുപറമ്പ് പ്രസ് ഫോറം ഹാളിൽ കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

മുതിർന്ന മാധ്യമപ്രവർത്തകരായ ടി.സി. സുധാകരൻ, കെ.സി. അനിൽകുമാർ എന്നിവർക്കാണ് എം എൽ എ തിരിച്ചറിയൽ കാർഡ് കൈമാറിയത്.

ജില്ലാ സെക്രട്ടറി ടി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. ധനഞ്ജയൻ, മേഖലാ സെക്രട്ടറി ടി.രവീന്ദ്രൻ, പ്രവർത്തക സമിതിയംഗം ആർ ജെ. കൈലാസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270598/koothuparamba)