---
title: "വേക്കളം എയ്ഡഡ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടന്നു"
english_title: "Vekkalamupschooljubily"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270624/vekkalamupschooljubily"
published_at: "2025-02-16T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1a84d7158b_1000058538.jpg"
keywords: []
---

# വേക്കളം എയ്ഡഡ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടന്നു

> **Lead Summary:** **പെരുന്തോടി : **വേക്കളം എയ്ഡഡ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഫെബ്രുവരി 14, 15 തീയതികളിൽ നടന്നു. വാർഷികാഘോഷ പരിപാടികൾ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ വി.ഡി.ബിൻ്റോ അധ്യക്ഷത വഹിച്ചു. പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മട്ടന്നൂർ MLA ശൈലജ ടീച്ചർ നിർവ്വഹിച്ചു. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പേരാവൂർ MLA അഡ്വ. സണ്ണി ജോസഫ് സംസാരിച്ചു.

## Article Content

**പെരുന്തോടി : **വേക്കളം എയ്ഡഡ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഫെബ്രുവരി 14, 15 തീയതികളിൽ നടന്നു. വാർഷികാഘോഷ പരിപാടികൾ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ വി.ഡി.ബിൻ്റോ അധ്യക്ഷത വഹിച്ചു. പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മട്ടന്നൂർ MLA ശൈലജ ടീച്ചർ നിർവ്വഹിച്ചു. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പേരാവൂർ MLA അഡ്വ. സണ്ണി ജോസഫ് സംസാരിച്ചു.

വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൻ്റെ '13-ാം വാർഷികവും ഇതോടനുബന്ധിച്ച് ആഘോഷിക്കുകയുണ്ടായി. രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളിൽ പ്രശസ്തരായ ഒട്ടേറെ വ്യക്തിത്വങ്ങൾ പങ്കെടുക്കുകയുണ്ടായി.

കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റിജി . എം, പഞ്ചായത്ത് മെമ്പർമാരായ സിനിജ സജീവൻ, സജീവൻ, ഷോജറ്റ് ചന്ദ്രൻകുന്നേൽ, മദർ പി.ടി.എ പ്രസിഡൻ്റ് ഷൈനി വിനോദ്, റവ. ഫാദർ അനീഷ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ചാത്തുക്കുട്ടി, സ്കൂൾ മാനേജർ ഷിബു സി.എം, ഹെഡ്മാസ്റ്റർ കെ. പി. രാജീവൻ, സ്കൂൾ ലീഡർ ആദിനാഥ്, മുൻ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ, മുൻ അധ്യാപികശോഭന ദാമോദരൻ, അധ്യാപകരായ ഇന്ദു പി, ശ്രീജിത്ത് എ.ഇ, ബിന്ദു ടി, കാന്തിമതി പി.വി. എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക കെ.വി. വസുമതിക്ക് നൽകിയ യാത്രയയപ്പ് ചടങ്ങും ആഘോഷ പരിപാടിയുടെ ഭാഗമായിരുന്നു. വിദ്യാർത്ഥി കളും പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഒരുക്കിയ നൃത്തനൃത്യങ്ങളും ഗാനമേളയും നാടകവും അങ്കണവാടികളിലെ കുട്ടികളുടെ കലാ പരിപാടികളും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിളക്കം കൂട്ടി.

75-ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സുവനീറിൻ്റെ പ്രകാശന കർമ്മം നടന്ന വേദിയിൽ എഴുത്തുകാരൻ കെ.ബി. ജനു സുവനീർ പരിചയപ്പെടുത്തി സംസാരിച്ചു. സ്കൂളിലെ വിദ്യാർത്ഥികളായ ധ്രുപദ്, അവന്തിക എന്നിവർ വരച്ച നൂറ്റമ്പതോളം ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270624/vekkalamupschooljubily)