---
title: "സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു"
english_title: "Cpibranchmeeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270639/cpibranchmeeting"
published_at: "2025-02-16T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1bc5218aca_1000058548.jpg"
keywords: []
---

# സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി : **സി പി ഐ ഇരുപത്തിഅഞ്ചാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു . ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ഏപ്രിൽ മെയ് മാസങ്ങളിൽ ലോക്കൽ സമ്മേളനങ്ങളും തുടർന്ന് ജൂൺ ജൂലൈ മാസങ്ങളിൽ മണ്ഡലം സമ്മേളനങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ജില്ല സമ്മേളനങ്ങൾ ആരംഭിക്കുന്നത് . സിപിഐ ആറളം ഫാം ലോക്കലിലെ ബ്ലോക്ക് 13 ലെ ബ്രാഞ്ച് സമ്മേളനം സിപിഐ മണ്ഡലം കമ്മിറ്റി അംഗം ദേവിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി കെ വിനോജ് അധ്യക്ഷത വഹിച്ചു ,സുജാത , സത്യൻ , എന്നിവർ പ്രസംഗിച്ചു . ബ്രാഞ്ച് സെക്രട്ടറിയായി സുജാതയെയും അസിസ്റ്റന്റ് സെക്രട്ടറിയായി സത്യനേയും തെരഞ്ഞെടുത്തു.

## Article Content

**ഇരിട്ടി : **സി പി ഐ ഇരുപത്തിഅഞ്ചാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു . ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ഏപ്രിൽ മെയ് മാസങ്ങളിൽ ലോക്കൽ സമ്മേളനങ്ങളും തുടർന്ന് ജൂൺ ജൂലൈ മാസങ്ങളിൽ മണ്ഡലം സമ്മേളനങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ജില്ല സമ്മേളനങ്ങൾ ആരംഭിക്കുന്നത് . സിപിഐ ആറളം ഫാം ലോക്കലിലെ ബ്ലോക്ക് 13 ലെ ബ്രാഞ്ച് സമ്മേളനം സിപിഐ മണ്ഡലം കമ്മിറ്റി അംഗം ദേവിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി കെ വിനോജ് അധ്യക്ഷത വഹിച്ചു ,സുജാത , സത്യൻ , എന്നിവർ പ്രസംഗിച്ചു . ബ്രാഞ്ച് സെക്രട്ടറിയായി സുജാതയെയും അസിസ്റ്റന്റ് സെക്രട്ടറിയായി സത്യനേയും തെരഞ്ഞെടുത്തു.

താളിപ്പാറ ബ്രാഞ്ച് സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം സന്തോഷ് പാലക്കൽ ഉദ്ഘാടനം ചെയ്തു . ലോക്കൽ സെക്രട്ടറി പി.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു . ആറളം ലോക്കലിലെ വിയറ്റ്നാം ബ്രാഞ്ച് സമ്മേളനം പി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സജി വിയറ്റ്നാം അധ്യക്ഷനായി. ഇ.സി. രാജുവിനെ സെക്രട്ടറിയായും സജി വിയറ്റ്നാമിനെ അസിസ്റ്റന്റ്സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു .

ആറളം ആദിവാസി പുനരദ്ധി വാസ മേഖലയിലും ആറളം പഞ്ചായത്തിന്റെ വിയറ്റ്നാം ചതിരൂർ നീലായ് വാളത്തോട് തുടങ്ങിയ വിവിധ മേഖലകളിലും വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നും സിപിഐ ബ്രാഞ്ച് സമ്മേളനങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവിധ ബ്രാഞ്ച് സമ്മേളനങ്ങളിൽ ശങ്കർ സ്റ്റാലിൻ . കെ ബി ഉത്തമൻ , പി കെ കരുണാകരൻ, ഇ.സി. അനീഷ്, സുബിത, സുബീഷ് , എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270639/cpibranchmeeting)