---
title: "പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Paliyetivefamilygathering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270642/paliyetivefamilygathering"
published_at: "2025-02-16T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1beaf74955_1000058558.jpg"
keywords: []
---

# പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **പായം പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം കിലാ സെൻ്റർ കോ-ഓഡിനേറ്റർ കെ.യു സുകന്യ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഇക്കോ പാർക്കിൽ നടന്ന കുടുംബ സംഗമത്തിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ നിട്ടു തോമസ്, ഹെൽത്ത് ഇൻസ്പെക്‌ടർ ബിനോയ് സി.കുറ്റ്യാനി, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ പി.എൻ. ജസി, മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള,

## Article Content

**ഇരിട്ടി : **പായം പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം കിലാ സെൻ്റർ കോ-ഓഡിനേറ്റർ കെ.യു സുകന്യ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഇക്കോ പാർക്കിൽ നടന്ന കുടുംബ സംഗമത്തിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ നിട്ടു തോമസ്, ഹെൽത്ത് ഇൻസ്പെക്‌ടർ ബിനോയ് സി.കുറ്റ്യാനി, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ പി.എൻ. ജസി, മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള,

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എൻ. പത്മാവതി, ഹമീദ് കണിയാട്ടിൽ, ഹെൽത്ത് സൂപ്പർവൈസർ സി.പി. സലീം, സിഡിഎസ് അധ്യക്ഷ സ്മിത രജിത്ത് എന്നിവർ പ്രസംഗിച്ചു. പായം പഞ്ചായത്തിൽ പാലിയേറ്റിവ് കുടുംബത്തിൽ 400 ഓളം രോഗികളാണ് ഉള്ളത് . ഇതിൽ 173 രോഗികൾക്കാണ് പരിചരണം ആവശ്യമായുള്ളത് .പാലിയേറ്റീവ് കെയർ അംഗങ്ങൾക്കായി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270642/paliyetivefamilygathering)