---
title: "തിരുവനന്തപുരത്ത്   11 വയസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "thir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270713/thiruvanathapuram"
published_at: "2025-02-17T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2b4232afc4_download_(27).jpeg"
keywords: []
---

# തിരുവനന്തപുരത്ത്   11 വയസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം**: തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് 11 വയസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടികൾ കളിക്കുന്നതിനിടയിൽ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

## Article Content

**തിരുവനന്തപുരം**: തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് 11 വയസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടികൾ കളിക്കുന്നതിനിടയിൽ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ ഈ സമയം വീട്ടിലില്ലായിരുന്നു. ഇളയ കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് അയല്‍ക്കാരെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270713/thiruvanathapuram)