---
title: "ആറളം ഗവ .ഹയർ സെക്കൻഡറി സ്കൂളിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു"
english_title: "Aaralamhss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270856/aaralamhss"
published_at: "2025-02-17T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b311858213a_1000059015.jpg"
keywords: []
---

# ആറളം ഗവ .ഹയർ സെക്കൻഡറി സ്കൂളിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി: **ആറളം ഗവ .ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല പ്രഥമാധ്യാപകനും സാഹിത്യകാരനുമായ ഹാഷിം പി ഉദ്ഘാടനം ചെയ്തു. സക്കരിയ വിളക്കോട് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **ആറളം ഗവ .ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല പ്രഥമാധ്യാപകനും സാഹിത്യകാരനുമായ ഹാഷിം പി ഉദ്ഘാടനം ചെയ്തു. സക്കരിയ വിളക്കോട് അധ്യക്ഷത വഹിച്ചു.

പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമായ സീനത്ത് മുനീർ കുട്ടികളുമായി സംവദിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പതിപ്പുകളുടെ പ്രകാശനോദ്ഘാടനം അവർ നിർവഹിച്ചു.സവിത പി.സി, ഷിജിമ അജയ്, ഷഹർബാന കെ എ, ആൻസി എ എസ് തുടങ്ങിയവർ സംസാരിച്ചു.

മികച്ച പതിപ്പുകൾക്ക് സമ്മാനം വിതരണം ചെയ്തു. തുടർന്ന് അയ്യപ്പൻകാവ് പച്ചത്തുരുത്തിൽ വച്ച് നടന്ന സർഗ്ഗ സംഗമത്തിൽ സോബിൻ ജോസഫ്, നിമിഷ, ആര്യ, കൃപ തുടങ്ങിയവർ വിഷയാവതരണം നടത്തി.തുടർന്ന് വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ കഥകളും കവിതകളും രചിക്കുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270856/aaralamhss)