കൊട്ടിയൂർ: അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരമില്ലാ റോഡ് യഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് വികസന സമതി തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി. നിർദ്ധിഷ്ഠ മട്ടന്നൂർ - മാനന്തവാടി വിമാനത്താവള നാലുവരി പാതയുടെ ഒന്നാം ഘട്ടം മട്ടന്നൂരിൽ നിന്നും കൊട്ടിയൂർ അമ്പായത്തോട് വരെയുള്ള 40 കി.മീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നടന്നു വരുകയാണ്. ഇതിനു മുന്നോടിയായി സാമൂഹിക അഘാത പഠനം കഴിഞ്ഞ് റിപ്പോർട്ട് കളക്ടർക്ക് കൈമാറിയിരിക്കുകയാണ്. പ്രസ്തുത റോഡ് അമ്പായത്തോട് നിന്നും തലപ്പുഴ 44-ാം മൈലിൽ എത്തുന്ന ചുരമില്ലാ പാത വികസിപ്പിച്ച് മാനന്തവാടിക്ക് വിമാനത്താവള റോഡ് വികസനം നടത്തണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള റോഡ് കർമ്മസമതി അംഗങ്ങൾ തലപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റുമായി കൂടികാഴ്ച്ച നടത്തി.
1972 കാലത്ത് കൊട്ടിയൂർ പഞ്ചായത്ത് കേരള സർക്കാരിൽ കൊട്ടിയൂർ വനത്തിലൂടെ സുമാർ 2 കി.മീറ്റർ മാത്രം ദൂരത്തിൽ കടന്നുപോകുന്ന ഈ റോഡ് പഞ്ചായത്തിന് ഉപയോഗിക്കാൻ അപേഷ വയ്ക്കുകയും 1974-ൽ കേരളാ ഗവർണ്ണർക്ക് വേണ്ടി വനം വകുപ്പ് അണ്ടർ സെക്രട്ടറി സി ടി ജോസഫ് ഒപ്പിട്ട ഉത്തരവിൻ്റെ കോപ്പിയും കർമ്മ സമതി പഞ്ചായത്ത് പ്രസിഡണ്ടിന് നൽകി. ഇതിൻപ്രകാരം വനത്തിലൂടെ കൊട്ടിയൂർ പഞ്ചായത്ത് കൂപ്പ് റോഡ് തുറക്കുകയും ഈ റോഡിന് വനം വകുപ്പ് ലിസിന് പഞ്ചായത്തിന് റോഡ് ഉപയോഗിക്കാനുള്ള അനുമതി നൽകുകയും ചെയ്യതിൻ്റെ ഉത്തരവ് കോപ്പിയും കർമ്മ സമതി കൈമാറി.
നിലവിൽ കൊട്ടിയൂർ പഞ്ചായത്ത് ലിസിന് എടുത്ത് റോഡായി ഉപയോഗിച്ചുവന്നിരുന്ന ഈ ചുരമില്ലാ പാത വീണ്ടും തുറക്കണമെന്നും അതിന് തലപ്പുഴ പഞ്ചായത്ത് മുൻകൈ എടുത്ത് മാനന്തവാടി ഇരിട്ടി, മട്ടന്നൂർ നഗരസഭാ അദ്ധ്യക്ഷൻമാരെയും, കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, പേരാവൂർ, മാലൂർ തുടങ്ങി ആറ് പഞ്ചായത്ത് പ്രസിഡണ്ട്മാരെയും മൂന്ന് നഗരസഭാ അദ്ധ്യഷൻമാരെയും ചേർത്ത് സംയുക്ത ആക്ഷൻ കമ്മറ്റി രുപീകരിച്ച് പ്രസ്തുത റോഡ് തുറക്കാനാവശ്യമായ ഉത്തരവ് ഉണ്ടാകുന്നതിന് മുഖ്യമന്ത്രിക്കും! പൊതു മറാമത്ത് മന്ത്രിക്കും, വയനാട് എം പി പ്രിയങ്കാ ഗാന്ധിക്കും നിവേദനം നൽകണമെന്നും മട്ടന്നൂർ - മാനന്തവാടി വിമാനത്താവള കർമ്മ സമതി അംഗങ്ങൾ തവിഞ്ഞാൽ പഞ്ചയത്ത് പ്രസിഡൻ്റുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.
Kottiyoor: Ambayathodu Thalappuzha 44th Mile Pass Road