അശ്ലീല പരാമർശം നടത്തിയ​ യൂട്യൂബർക്ക്​ മർദനം: ഭാഗ്യലക്ഷ്​മി അടക്കമുള്ളവർക്കെതിരെ ​കേസ്​

By | Sunday September 27th, 2020

SHARE NEWS

 

യൂട്യൂബിലൂടെ വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങളും സ്​ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളും നടത്തിയ യൂട്യൂബർ വിജയ്​ പി.നായരെ മർദിച്ച സംഭവത്തിൽ ഡബ്ബിങ്​ ആർടിസ്​റ്റ്​ ഭാഗ്യലക്ഷ്​മി, ദിയ സന, ശ്രീലക്ഷ്​മി അറക്കൽ എന്നിവർക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ്​ പ്രകാരമാണ്​​ കേസ്​.

നേരത്തെ യൂട്യൂബ്​ ചാനലിലൂടെ ലൈംഗിക അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ വിജയ്​ പി.നായർക്കെതിരെ കേസെടുത്തിരുന്നു.​ ഭാഗ്യലക്ഷ്​മി നൽകിയ പരാതിയിൽ സെക്ഷൻ ​354 പ്രകാരമാണ്​ കേസെടുത്തതെന്ന്​ തമ്പാനൂർ ​പൊലീസ്​ അറിയിച്ചു.

യുട്യൂബിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചയാളെ ലോഡ്ജിൽ ഡബ്ബിങ് ആർട്ടിസ്​റ്റായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്​മി അറക്കൽ എന്നിവർ ചേർന്ന്​ മർദിച്ചിരുന്നു. തുടർന്ന്​ ഇയാൾക്കെതിരെ മഷിപ്രയോഗം നടത്തുകയും മാപ്പ്​ പറയിക്കുകയും ചെയ്​തു. വിജയ് നായർ മാസങ്ങൾക്കുമുമ്പ് യുട്യൂബിൽ അപ്​ലോഡ് ചെയ്ത വിഡിയോയില്‍ ഒരു പ്രമുഖ കവയിത്രിയെയും ഡബ്ബിങ് ആര്‍ട്ടിസ്​റ്റിനെയും വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. ഫെമിനിസ്​റ്റുകളെ ഒന്നടങ്കം മോശമായി പരാമര്‍ശിക്കുന്നതായിരുന്നു വിഡിയോ.

കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ്​ വിഡിയോ വൈറലായത്​. യുട്യൂബിൽനിന്ന് വിഡിയോ നീക്കം ചെയ്യണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലക്ഷ്​മി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെതുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് വിജയ് നായര്‍ താമസിക്കുന്ന ഗാന്ധാരിഅമ്മൻ കോവിൽ റോഡിലെ ശ്രീനിവാസ ലോഡ്ജില്‍ എത്തിയത്. അകത്തേക്ക് തള്ളിക്കയറിയ ഇവര്‍ വിജയി​െൻറ ദേഹത്ത് മഷി ഒഴിച്ചശേഷം തടഞ്ഞുെവച്ച്​ മർദിച്ചു.  ​

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read