മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

By | Sunday September 27th, 2020

SHARE NEWS

 

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. വാജ്‌പേയി മന്ത്രി സഭയില്‍ വിദേശകാര്യം പ്രതിരോധം ധനകാര്യം എന്നീ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗമായിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചു. 1998നും 99നും ഇടയില്‍ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്നു. 2004ല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിന് പിന്നാലെ 2009 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായി.

2009ലെ തോല്‍വിയേക്കുറിച്ച് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ടതിനേത്തുടര്‍ന്ന് ബിജെപി സ്ഥാപകാംഗമായ ജസ്വന്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായി. അദ്ദേഹം എഴുതിയ പുസ്തകത്തില്‍ മുഹമ്മദലി ജിന്നയെ അനുകൂലിക്കുന്ന പരാമര്‍ശമുണ്ടായതും ബിജെപിയില്‍ ജസ്വന്ത് സിംഗിനെ അനഭിമതനാക്കി. ബിജെപിയിലെ അധികാരം അമിത് ഷായിലും മോഡിയിലും കേന്ദ്രീകരിച്ചതോടെ അദ്വാനി പക്ഷക്കാരനായിരുന്ന ജസ്വന്ത് സിംഗ് മാറ്റിനിര്‍ത്തപ്പെട്ടു. 2014 തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനേത്തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച ജസ്വന്ത് സിംഗിനെ ബിജെപി പുറത്താക്കി. 2014 ഓഗസ്റ്റ് ഏഴിന് വീട്ടിലെ കുളിമുറിയില്‍ തെന്നിവീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ ജസ്വന്ത് സിംഗ് കോമയിലായിരുന്നു ഇതുവരെ. ജസ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read