---
title: "ഗൂഡലൂരിന്റെ നായകൻ അഡ്വ. എം ജെ ചെറിയാൻ രചിച്ച 'സത്യവും നീതിയും ഗാന്ധിയുടെ കാഴ്ചപ്പാടിൽ' പുസ്തക പ്രകാശനം നടന്നു"
english_title: "Adv. Journalist Daniya Santhosh received the book written by MJ Cherian"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270913/adv-journalist-daniya-santhosh-received-the-book-written-by-mj-cherian"
published_at: "2025-02-17T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b3586347533_daniya.jpg"
keywords: []
---

# ഗൂഡലൂരിന്റെ നായകൻ അഡ്വ. എം ജെ ചെറിയാൻ രചിച്ച 'സത്യവും നീതിയും ഗാന്ധിയുടെ കാഴ്ചപ്പാടിൽ' പുസ്തക പ്രകാശനം നടന്നു

> **Lead Summary:** മണത്തണ: ഗൂഡലൂരിന്റെ ഇതിഹാസ നായകനും പ്രശസ്ത അഭിഭാഷകനും തികഞ്ഞ ഗാന്ധിയനുമായ അഡ്വ. എം ജെ ചെറിയാനെ കുറിച്ചുള്ള ഡോക്യുമെന്ററി 'ദി എപ്പിക് ലീഡർ ഓഫ് ഗൂഡല്ലൂർ' പ്രദർശനവും' 'സത്യവും നീതിയും ഗാന്ധിയുടെ കാഴ്ചപ്പാടിൽ' എന്ന എം ജെ ചെറിയാൻ എഴുതിയ പുസ്‌തകത്തിന്റെ പ്രകാശനവും നടന്നു.

## Article Content

മണത്തണ: ഗൂഡലൂരിന്റെ ഇതിഹാസ നായകനും പ്രശസ്ത അഭിഭാഷകനും തികഞ്ഞ ഗാന്ധിയനുമായ അഡ്വ. എം ജെ ചെറിയാനെ കുറിച്ചുള്ള ഡോക്യുമെന്ററി 'ദി എപ്പിക് ലീഡർ ഓഫ് ഗൂഡല്ലൂർ' പ്രദർശനവും' 'സത്യവും നീതിയും ഗാന്ധിയുടെ കാഴ്ചപ്പാടിൽ' എന്ന എം ജെ ചെറിയാൻ എഴുതിയ പുസ്‌തകത്തിന്റെ പ്രകാശനവും നടന്നു.

മണത്തണ അയോത്തുംചാലിലെ റിജോ മണിക്കാത്താഴെയുടെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ ഫാ. ഫ്രാൻസിസ് പി ജി അധ്യക്ഷനായിരുന്നു. കാനോൻഷ്യൻ ആശ്രമം റക്റ്റർ ഫാ ശ്യാം പ്രസാദിൽ നിന്നും മാധ്യമപ്രവർത്തക ഡാനിയ സന്തോഷ് പുസ്തകം ഏറ്റുവാങ്ങി. ഫാ. മാത്യു മാണിക്കത്താഴെ രചന നിർവഹിച്ച സംഗീത ആൽബത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ഫാ. ശ്യാം പ്രസാദ് എം ജെ ചെറിയാനെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ ഫാ. മാണിക്കത്താഴെ, കണിച്ചാർ ഗ്രാമ പഞ്ചായത്ത് അംഗം ജോജൻ എടത്താഴെ, ജോസഫ് കോക്കാട്ട്, സിസ്റ്റർ സ്റ്റാർലി എഫ് സി സി, ഫിലിപ് മാണിക്കത്താഴെ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഐസക് നെടുന്തോട്ടം അഡ്വ. എം ജെ ചെറിയാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270913/adv-journalist-daniya-santhosh-received-the-book-written-by-mj-cherian)