---
title: "സ്മൃതി സന്ധ്യ സംഘടിപ്പിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270935/peravoor"
published_at: "2025-02-18T04:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b3b9cf8aad9_IMG-20250218-WA0004.jpg"
keywords: []
---

# സ്മൃതി സന്ധ്യ സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ** : കൃപേഷ്, ശരത് ലാൽ രക്തസാക്ഷിത്വ ദിനത്തിൽ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത സാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ഇരിട്ടിയിൽ സ്മൃതി സന്ധ്യ നടത്തി. കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു, സി പി എം കാപാലികർ ക്രൂരമായി കൊന്ന് ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇല്ലാതാകുന്ന പ്രസ്ഥാനമല്ല യൂത്ത് കോൺഗ്രസ്‌ എന്നും പെരിയയിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും കേസിലെ പ്രതികളെ സംരക്ഷിക്കാൻ ജനങ്ങളുടെ നികുതിപ്പണം സർക്കാർ വാരി എറിഞ്ഞിട്ടും ഉന്നത സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ള കൊലയാളികൾക്ക് കടുത്ത ശിക്ഷ ലഭിച്ചത് കാലത്തിന്റെ കാവ്യനീതിയാണ്.

## Article Content

**പേരാവൂർ** : കൃപേഷ്, ശരത് ലാൽ രക്തസാക്ഷിത്വ ദിനത്തിൽ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത സാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ഇരിട്ടിയിൽ സ്മൃതി സന്ധ്യ നടത്തി. കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു, സി പി എം കാപാലികർ ക്രൂരമായി കൊന്ന് ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇല്ലാതാകുന്ന പ്രസ്ഥാനമല്ല യൂത്ത് കോൺഗ്രസ്‌ എന്നും പെരിയയിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും കേസിലെ പ്രതികളെ സംരക്ഷിക്കാൻ ജനങ്ങളുടെ നികുതിപ്പണം സർക്കാർ വാരി എറിഞ്ഞിട്ടും ഉന്നത സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ള കൊലയാളികൾക്ക് കടുത്ത ശിക്ഷ ലഭിച്ചത് കാലത്തിന്റെ കാവ്യനീതിയാണ്.

സമൂഹത്തിന് മാതൃകകളായി വളർന്നുവരുന്ന ചെറുപ്പക്കാരെ ക്രൂരമായി കൊന്നില്ലാതാക്കിക്കൊണ്ട് അവർ ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളെ ആശയങ്ങളെയും ഇല്ലാതാക്കാം എന്നുള്ള സിപിഎമ്മിന്റെ വ്യാമോഹത്തിന് തിരിച്ചടിയാണ് ശുഐബിന്റെയും ശരത് ലാൽ കൃപേഷ് രക്തസാക്ഷി ദിനങ്ങൾ കാണിക്കുന്നതെന്നും സുദീപ് ജെയിംസ് ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു

നിയോജകമണ്ഡലം പ്രസിഡന്റ്‌ നിധിൻ നടുവനാട് അധ്യക്ഷത വഹിച്ചു, കോൺഗ്രസ്സ് ഇരിട്ടി ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ പി എ നസീർ മുഖ്യ പ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ കോൺഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡന്റ്‌ സി കെ ശശിധരൻ, അഡ്വ. മനോജ്‌ എം കണ്ടത്തിൽ ഷാനിദ് പുന്നാട്,കെ എസ് ശ്രീകാന്ത്, നിയോജകമണ്ഡലം സെക്രട്ടറി മാരായ റാഷിദ്‌ ടി കെ,രജീഷ് പയഞ്ചേരി,ജോബിഷ് ജോസഫ്,ജോബേഷ്, ടൈറ്റസ്ആറളം മണ്ഡലം പ്രസിഡന്റ്‌മാരായ സുനിൽ മാത്യു കുര്യൻ, ടോണി,ജിതിൻ തോമസ്,റെജിനോൾഡ് മൈക്കിൾ,ആദ്രശ് കണിച്ചാർ,ജിബിറ്റ്ജോബ്,അമൽബാബുരാജ്, കെ എസ് യു നേതാക്കമാരായ അലക്സ് ബെന്നി , എബിൻ പുന്നവയിൽ , ആൽബിൻ പുതുശ്ശേരി ,ശ്രീനിവാസൻ മാസ്റ്റർ, പി വി മോഹനൻ,ജാൻസൺ,പ്രകാശൻ കെ, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270935/peravoor)