---
title: "സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270936/iritty"
published_at: "2025-02-18T04:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b3baa907b8e_IMG-20250218-WA0005.jpg"
keywords: []
---

# സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** ഇരിട്ടി : 100 വാർഷികം ആകഷിക്കുന്ന പാലാ ഗവ: ഹയർസെക്കൻഡറി സ്കൂൾ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ.ജെ. ബിനു , ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റൻ്റ് അബ്ദുൾ അസീസ് എന്നിവർക്ക് നൽകിയ യാത്രയപ്പ് നൽകി . സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .

## Article Content

ഇരിട്ടി : 100 വാർഷികം ആകഷിക്കുന്ന പാലാ ഗവ: ഹയർസെക്കൻഡറി സ്കൂൾ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ.ജെ. ബിനു , ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റൻ്റ് അബ്ദുൾ അസീസ് എന്നിവർക്ക് നൽകിയ യാത്രയപ്പ് നൽകി . സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ഇൻ- ചാർജ് സി. സജു , പി.പി. മുസ്തഫ ,കെ.ആർ. വിനോദിനി ടീച്ചർ , അശോകൻ മാസ്റ്റർ , കെ.ടി. ടോമി , ഷക്കീൽ അരയാക്കൂൽ ,എം.വി. ധന്യ , വി.കെ. ശാലിനി എന്നിവർ പ്രസംഗിച്ചു .വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു .വിവിധ കലാപരിപാടികളും അരങ്ങേറി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270936/iritty)