---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പീഡ്സെൽ പദ്ധതിക്ക് കീഴിൽ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270937/vacancy"
published_at: "2025-02-18T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b3d00712283_download_(5).jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പീഡ്സെൽ പദ്ധതിക്ക് കീഴിൽ ഒഴിവ്

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പീഡ്‌സെൽ പ്രൊജക്ടിന് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ഫെബ്രുവരി 20ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യു മുഖേനയാണ് നിയമനം. ഒഴിവ് ഒന്ന്.

## Article Content

**കണ്ണൂർ** : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പീഡ്‌സെൽ പ്രൊജക്ടിന് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ഫെബ്രുവരി 20ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യു മുഖേനയാണ് നിയമനം. ഒഴിവ് ഒന്ന്.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിന് പുറമെ, ഡി.സി.എ/പി.ജി.ഡി.സി.എ അല്ലെങ്കിൽ ബി.സി.എ കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത. പീഡ്‌സെൽ പദ്ധതിക്ക് കീഴിൽ ഫീൽഡ്വർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. നിയമനം കരാറടിസ്ഥാനത്തിൽ. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270937/vacancy)